സഞ്ജു മൈതാനത്തുണ്ടാകും, ഒരു നിമിഷം പോലും മത്സരം മിസ്സാവരുത്; രണ്ടാം ഏകദിനം കാണാന്‍ ഈ വഴികള്‍

By Jomit JoseFirst Published Jul 24, 2022, 7:45 AM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് എന്ന പതിവില്‍ നിന്ന് മാറിയാണ് വിന്‍ഡീസിലെ മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേഷണം

പോര്‍ട്ട് ഓഫ്‌ സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ(Team India) ഇന്ന് ഇറങ്ങുകയാണ്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം(West Indies vs India 2nd ODI) ഇന്ത്യന്‍സമയം രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുക. സഞ്ജു സാംസണ്‍(Sanju Samson) വീണ്ടുമിറങ്ങും എന്നാണ് സൂചന എന്നിരിക്കേ മത്സരം തല്‍സമയം കാണാനുള്ള വഴികള്‍ അറിയാം. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് എന്ന പതിവില്‍ നിന്ന് മാറിയാണ് വിന്‍ഡീസിലെ മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേഷണം. 

ഡിഡി സ്‌പോര്‍ട്‌സ് എന്ന നൊസ്റ്റു!

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനവും ഇന്ത്യയില്‍ ഡിഡി സ്‌പോര്‍ട്‌സാണ്(DD Sports) തല്‍സമയം സംപ്രേഷണം ചെയ്യുന്നത്. ഫാന്‍ കോഡ്(FAN Code) ആപ്ലിക്കേഷന്‍ വഴി ലൈവ് സ്‌ട്രീമിംഗുമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ SportsMax ചാനലിലാണ് മത്സരത്തിന്‍റെ തത്സമയ സംപ്രേഷണമുണ്ടാകുക. ഏറെക്കാലത്തിന് ശേഷം ഡിഡി സ്‌പോര്‍ട്‌സില്‍ മത്സരം വന്നത് ആദ്യ ഏകദിനം കണ്ട ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയയായിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കും സോണിയുമായിരുന്നു കുറേക്കാലമായി ഇന്ത്യയുടെ മത്സരങ്ങള്‍ മിക്കതും തല്‍സമയ സംപ്രേഷണം ചെയ്‌തിരുന്നത്. പ്രാദേശിക സമയം 9.30നും ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കുമാണ് വിന്‍ഡീസിലെ ഏകദിന മത്സരങ്ങള്‍ തുടങ്ങുന്നത്. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്‌ണ/ആവേശ് ഖാന്‍/അര്‍ഷ്‌ദീപ് സിംഗ്. 

WI vs IND : രണ്ടാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ; സഞ്ജു ഇറങ്ങും, സമ്പൂര്‍ണ വിവരങ്ങള്‍

click me!