
ഇന്‍ഡോര്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ചുറിയടിച്ചെങ്കിലും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സെഞ്ചുറിയടിച്ച ഉടന്‍ വിക്കറ്റ് വലിച്ചെറിഞ്ഞ ഗില്ലിന് ഇന്‍ഡോറില്‍ ഡബിള്‍ സെഞ്ചുറി അടിക്കാന്‍ അവസരമുണ്ടായിരുന്നുവെന്നും അത് നഷ്ടമാക്കിയെന്നും സെവാഗ് ക്രിക് ബസിനോട് പറഞ്ഞു.
സെഞ്ചുറി അടിച്ച ഉടന്‍ പുറത്താകാതെ 160-180 റണ്‍സെങ്കിലും അടിക്കാന്‍ ഗില്‍ ശ്രമിക്കണമായിരുന്നു. മൊഹാലിയിലെ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നഷ്ടമായെങ്കിലും ഇന്‍ഡോറില്‍ ഇത്തവണ ഗില്ലിന് അത് നേടാനായി. എന്നാല്‍ സെഞ്ചുറിയില്‍ നിര്‍ത്താതെ 160-180 റണ്‍സെങ്കിലും നേടാനും ഡബിള്‍ സെഞ്ചുറി അടിക്കാനും ഗില്ലിന് ഇന്‍ഡോറില്‍ അവസരമുണ്ടായിരുന്നു. 25 വയസല്ലേ അവന് ആയുള്ളു. ഡബിള്‍ സെഞ്ചുറി അടിച്ചാലും 50 ഓവറും ഫീല്‍ഡ് ചെയ്യാന്‍ ഇപ്പോള്‍ അവനാവും. എന്നാല്‍ 30 വയസൊക്കെ ആയാല്‍ ഇതുപോലെയാവില്ല കാര്യങ്ങള്‍. അതുകൊണ്ട് പരമാവധി റണ്‍സടിക്കാനാണ് ഇപ്പോള്‍ ഗില്‍ ശ്രമിക്കേണ്ടതെന്നും സെവാഗ് പറഞ്ഞു.
ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ച് അശ്വിൻ; ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലും അക്സർ കളിക്കില്ല
18 ഓവറുകള്‍ ബാക്കിയുള്ളപ്പോഴാണ് ഗില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് പുറത്തായത്. ഫോമിലുള്ളപ്പോള്‍ ഇങ്ങനെ ഒരിക്കലും വിക്കറ്റ് വലിച്ചെറിയരുത്. കാരണം അവന്‍ പുറത്താവുമ്പോള്‍ 18 ഓവറുകളോളം ബാക്കിയുണ്ടായിരുന്നു. അതില്‍ എട്ടോ ഒമ്പതോ ഓവര്‍ കൂടി ബാറ്റ് ചെയ്തിരുന്നെങ്കില്‍ അവന് കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ചുറി സ്വന്തമാക്കാമായിരുന്നു.
രോഹിത് ശര്‍മ മൂന്ന് ഡബിള്‍ സെഞ്ചുറി നേടിയിട്ടുണ്ട്. ഇന്ന് ഗില്ലിന് രണ്ടെണ്ണം തികക്കാനുള്ള അവസരമായിരുന്നു. ഈ ഗ്രൗണ്ടില്‍ ഡബിള്‍ സെഞ്ചുറി നേടിയ താരത്തിന്‍റെ പേര് വീരേന്ദര്‍ സെവാഗെന്നണ്. കാരണം, ഇന്‍ഡോറിലെ പിച്ച് ബാറ്റിംഗ് പറുദീസയാണെന്നും സെവാഗ് പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ 74 റണ്‍സടിച്ച ഗില്‍ ഇന്നലെ 97 പന്തില്‍ 104 റണ്‍സടിച്ച് പുറത്തായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!