ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ച് അശ്വിൻ; ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലും അക്സർ കളിക്കില്ല
ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെട്ട അക്സറിന് 27ന് മുമ്പ് ഫിറ്റ്നെസ് തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെ ലോകകപ്പ് ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്തുക സെലക്ടര്‍മാര്‍ക്ക് എളുപ്പമായി.
രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ നിന്ന് സ്പിന്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലിനെ ഒഴിവാക്കി. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ തുടക്ക് പരിക്കേറ്റ അക്സറിനെ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ ഉപാധികളോടെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്നെസ് തെളിയിക്കാനാവാത്തതിനെ തുടര്‍ന്ന് ഒഴിവാക്കിയെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു.
ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെട്ട അക്സറിന് 27ന് മുമ്പ് ഫിറ്റ്നെസ് തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെ ലോകകപ്പ് ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്തുക സെലക്ടര്‍മാര്‍ക്ക് എളുപ്പമായി. ഇപ്പോള്‍ പ്രഖ്യാപിച്ച പ്രാഥമിക സ്ക്വാഡില്‍ മാറ്റങ്ങളുണ്ടെങ്കില്‍ പ്രഖ്യാപിക്കാനുള്ള അവാസാന തീയതി 27 ആയതിനാല്‍ അക്സറിന് ലോകകപ്പ് നഷ്ടമാകുമെന്നാണ് കരുതുന്നത്.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിനുശേഷമാണ് മധ്യനിരയില്‍ ഇടംകൈയന്‍ ബാറ്റര്‍മാരുള്ള ടീമുകള്‍ക്കെതിരെ ഓഫ് സ്പിന്നറുടെ അഭാവം തിരിച്ചടിയാകുമെന്ന് ഇന്ത്യ തിരിച്ചറിഞ്ഞത്. ഇതോടെയാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് 20 മാസമായി ഏകദിനം കളിക്കാത്ത അശ്വിനെ ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായത്.
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് അശ്വിന്‍ വീഴ്ത്തിയത്. എന്നാല്‍ ബാറ്റിംഗ് പറുദീസയും ചെറിയ ബൗണ്ടറികളുമുള്ള ഇന്‍ഡോറില്‍ ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റെടുത്ത് അശ്വിന്‍ തളങ്ങിയിരുന്നു. ഏഴോവറില്‍ 41 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അശ്വിന്‍ ഓസീസ് മധ്യനിരയെ കറക്കിവീഴ്ത്തി ഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം സമ്മാനിച്ചിരുന്നു.
108 കിലോ ഭാരം കുറക്കാന്‍ ആനന്ദ് അംബാനിയെ സഹായിച്ച ഫിറ്റ്നെസ് ട്രെയിനര്‍, അറിയാം വിനോദ് ചന്നയെ
ലോകകപ്പിനുള്ള അന്തിമ ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് പരിക്ക് മാറി തിരിച്ചെത്തിയാലും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ഇടം കൈയന്‍ സ്പിന്നറായി ടീമിലുള്ളതിനാല്‍ അക്സറിന് പകരം അശ്വിനെ തന്നെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. 27നാണ് ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക