റസലും നരെയ്നും എവിടെ?; രാജ്യത്തിനായി കളിക്കാന്‍ ആവശ്യപ്പെട്ട് യാചിക്കാനാവില്ലെന്ന് വിന്‍ഡീസ് പരിശീലകന്‍

Published : Aug 10, 2022, 10:11 PM ISTUpdated : Aug 10, 2022, 10:14 PM IST
 റസലും നരെയ്നും എവിടെ?; രാജ്യത്തിനായി കളിക്കാന്‍ ആവശ്യപ്പെട്ട് യാചിക്കാനാവില്ലെന്ന് വിന്‍ഡീസ് പരിശീലകന്‍

Synopsis

ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ടീമില്‍ റസലും നരെയ്നും ഉണ്ടായിരുന്നില്ല. ഇരുവരും ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ടൂര്‍ണമെന്‍റില്‍ കളിക്കുന്ന തിരക്കിലായിരുന്നു. ഇതിന് പിന്നാലെ ജനുവരിയില്‍ നടക്കുന്ന യുഎഇ ടി20 ലീഗിലെ വിദേശ കളിക്കാരുടെ പട്ടികയിലും റസല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2021ലെ ടി20 ലോകകപ്പിനുശേഷം റസല്‍ വിന്‍ഡീസ് കുപ്പായത്തില്‍ കളിച്ചിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള വിന്‍ഡീസ് ടീമിലും ഇരുവരുമില്ല.

ബര്‍മുഡ: ഇന്ത്യക്കെതിരായ ഏകദിന, ട20 പരമ്പരകള്‍ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലും സുനില്‍ നരെയ്നും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ വിട്ടു നിന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ലോകത്തെ വിവിധ ടി20 ലീഗുകളില്‍  സജീവമായി കളിക്കുന്ന വിന്‍ഡീസ് താരങ്ങളോട് രാജ്യത്തിനായി കളിക്കാന്‍ പറഞ്ഞ് യാചിക്കാനാവില്ലെന്ന് തുറന്നു പറയുകയാണ് വിന്‍ഡീസ് പരിശീലകന്‍ ഫില്‍ സമിണ്‍സ്. ന്യൂസിലന്‍ഡിനതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫില്‍ സിമണ്‍സും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡെസ്മണ്ട് ഹെയ്ന്‍സും നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ടീമില്‍ റസലും നരെയ്നും ഉണ്ടായിരുന്നില്ല. ഇരുവരും ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ടൂര്‍ണമെന്‍റില്‍ കളിക്കുന്ന തിരക്കിലായിരുന്നു. ഇതിന് പിന്നാലെ ജനുവരിയില്‍ നടക്കുന്ന യുഎഇ ടി20 ലീഗിലെ വിദേശ കളിക്കാരുടെ പട്ടികയിലും റസല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2021ലെ ടി20 ലോകകപ്പിനുശേഷം റസല്‍ വിന്‍ഡീസ് കുപ്പായത്തില്‍ കളിച്ചിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള വിന്‍ഡീസ് ടീമിലും ഇരുവരുമില്ല.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അയാളുടെ പേര് കണ്ട് ഞെട്ടിപ്പോയി, ടീം സെലക്ഷനെതിരെ മുന്‍ ചീഫ് സെലക്ടര്‍

ഇത് തികച്ചും വേദനാജനകമായ സാഹചര്യമാണെന്ന് വിന്‍ഡീസ് പരിശീലകന്‍ ഫില്‍ സമിണ്‍സ് പറഞ്ഞു. ഞങ്ങള്‍ക്ക് എന്തും ചെയ്യാന്‍ കഴിയും, വേറെ വഴിയൊന്നുമില്ല.രാജ്യത്തിനായി കളിക്കണമെന്ന് പറഞ്ഞ് കളിക്കാരോട് യാചിക്കാനാവില്ലല്ലോ. വിന്‍ഡീസിനായി കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ ആദ്യം സന്നദ്ധനാവണം. ജീവിതം മാറി, കളിക്കാര്‍ക്ക് ഇപ്പോള്‍ നിരവധി അവസരങ്ങളുണ്ട്. അവരതാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഒന്നും പറയാനില്ല. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ ഒന്നുവരെ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന കളിക്കാരെയും ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന് സിമണ്‍സ് പറഞ്ഞു.

പറഞ്ഞതെല്ലാം അവന്‍ ചെയ്തു, എന്നിട്ടും അവനെ ഏഷ്യാ കപ്പില്‍ നിന്നൊഴിവാക്കി; യുവ താരത്തെക്കുറിച്ച് പാര്‍ഥിവ്

ടി20 ലോകകപ്പിന് മുമ്പ് മുഴവന്‍ കളിക്കാരെയും പരീക്ഷിച്ചറിയാനുള്ള സാഹചര്യമില്ലെന്നും ഹെയ്ന്‍സ് പറഞ്ഞു. എല്ലാ കളിക്കാരും വെസ്റ്റ് ഇന്‍ഡീസ് കുപ്പായത്തില്‍ കളിക്കുന്നത് കാണാനാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാല്‍ കളിക്കാര്‍ക്ക് ഇപ്പോള്‍ നിരവധി അവസരങ്ങളുണ്ടെന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂടാ. ടീമിനായി കളിക്കുന്നതിന് പകരം ഫ്രാഞ്ചാസികളെയാണ് കളിക്കാര്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ പിന്നീട് ലഭ്യമായ കളിക്കാരില്‍ നിന്നെ ടീമിനെ തെരഞ്ഞെടുക്കാനാവു എന്നും ഹെയ്ന്‍സ് പറഞ്ഞു.  ടീമിലേക്ക് പരിഗണിക്കണമെന്ന് റസല്‍ ഇതുവരെ ആവശ്യട്ടാത്തതിനാലാണ് അദ്ദേഹത്തെ പരിഗണിക്കാത്തതെന്ന് ഹെയ്ന്‍സ് വ്യക്തമാക്കി.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍
റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് രോഹിത്, 20000 ക്ലബ്ബില്‍, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നില്‍ നാലാമത്