എവിടെ ബാറ്റ് ചെയ്യും? സഞ്ജു സാംസണിന് നിര്‍ണായക സൂചന! ഇഷാന്‍ കിഷനെ കടന്നാക്രമിച്ചും ആകാശ് ചോപ്ര

Published : Jan 09, 2024, 09:31 AM ISTUpdated : Jan 09, 2024, 09:35 AM IST
എവിടെ ബാറ്റ് ചെയ്യും? സഞ്ജു സാംസണിന് നിര്‍ണായക സൂചന! ഇഷാന്‍ കിഷനെ കടന്നാക്രമിച്ചും ആകാശ് ചോപ്ര

Synopsis

ഇന്ത്യന്‍ ട്വന്‍റി 20 ടീമില്‍ താരങ്ങള്‍ക്ക് സ്ഥിരമായി അവസരം നല്‍കാത്തതിനെ ആകാശ് ചോപ്ര ചോദ്യം ചെയ്യുന്നു

മുംബൈ: അഫ്‌ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ താരം ആകാശ് ചോപ്ര. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ ടീമിലുള്‍പ്പെടുത്തത് എന്തുകൊണ്ടെന്നും താരം എവിടെയാണെന്ന് അറിയുമോ എന്നും ചോപ്ര ചോദിച്ചു. ടി20 ടീമില്‍ താരങ്ങള്‍ വന്നുംപോയുമിരിക്കുന്നതില്‍ സന്തുഷ്ടനല്ല ചോപ്ര. മധ്യനിര ബാറ്റിംഗ് പരിഗണിച്ചാണ് സഞ്ജു സാംസണെ അഫ്‌ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലെടുത്തത് എന്ന് ചോപ്ര പറഞ്ഞു. 

ഇന്ത്യന്‍ ട്വന്‍റി 20 ടീമില്‍ താരങ്ങള്‍ സ്ഥിരമാവാത്തതിനെ ആകാശ് ചോപ്ര ചോദ്യം ചെയ്യുന്നു. 'ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ട്വന്‍റി 20 പരമ്പരയിലെ വൈസ് ക്യാപ്റ്റനായിരുന്നു ശ്രേയസ് അയ്യര്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ സ്ക്വാഡിലും അയ്യരുണ്ടായിരുന്നു. എന്നാലിപ്പോള്‍ അയ്യരിന് അഫ്‌ഗാനെതിരായ ടീമില്‍ ഇടംമില്ല. നാട്ടില്‍ ഓസീസിനെതിരെ കളിച്ച സ്ക്വാഡില്‍ ശിവം ദുബെയുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീമിലെടുത്തില്ല. ഇപ്പോള്‍ അഫ്‌ഗാനിസ്ഥാനെതിരായ ടീമിലെടുത്തു. എവിടെയാണ് ഇഷാന്‍ കിഷന്‍. അദേഹത്തിനെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ?' എന്നും ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു. അതേസമയം വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ സെലക്ടര്‍മാര്‍ ടീമിലെടുത്തതിന് കാരണം മധ്യനിരയില്‍ ബാറ്റ് ചെയ്യാനാവുന്നതാവണം എന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. ടോപ് ഓര്‍ഡറില്‍ ബാറ്റിംഗ് സ്ഥാനം ആര്‍ക്കും ഒഴിവില്ല എന്നും ചോപ്ര പറഞ്ഞു.  

അഫ്‌ഗാനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍, മുകേഷ് കുമാര്‍. 

Read more: എന്തുകൊണ്ട് കെ എല്‍ രാഹുല്‍ അഫ്‌ഗാന്‍ പരമ്പരയ്‌ക്കില്ല, കാരണം പുറത്ത്; സഞ്ജു സാംസണ് സന്തോഷ വാര്‍ത്ത

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര