ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര: ആദ്യ പോരാട്ടം നാളെ, മത്സരം കാണാന്‍ ഈ വഴികള്‍

By Gopala krishnanFirst Published Sep 19, 2022, 6:06 PM IST
Highlights

ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായ ഇന്ത്യക്ക് ഓസ്ട്രേലിയക്കും അതിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന പരമ്പരയിലും മികവ് കാട്ടേണ്ടത് അനിവാര്യമാണ്. ലോകകപ്പിന് മുമ്പുള്ള അവസാനഘട്ട പരീക്ഷണങ്ങളു ഈ പരമ്പരകളില്‍ കാണാം.

മൊഹാലി: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ മൊഹാലിയില്‍ നടക്കും. ടി20 ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയില്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരും അടുത്തമാസം തുടങ്ങുന്ന ലോകകപ്പിന്‍റെ ആതിഥേയരുമാണ് ഓസ്ട്രേലിയ.

ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായ ഇന്ത്യക്ക് ഓസ്ട്രേലിയക്കും അതിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന പരമ്പരയിലും മികവ് കാട്ടേണ്ടത് അനിവാര്യമാണ്. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാനഘട്ട കോംബിനേഷന്‍ പരീക്ഷണങ്ങളും ഈ പരമ്പരകളില്‍ കാണാം. നാളെ മൊഹാലിയിലും 23ന് നാഗ്പൂരിലും 25ന് ഹൈദരാബാദിലുമാണ് ഓസീസിനെതിരായ ടി20 മത്സരങ്ങള്‍.

മത്സരം കാണാനുള്ള വഴികള്‍, സമയം

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരങ്ങള്‍ തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് ആണ് ഇന്ത്യയിലെ മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. ഡിസ്നി+ഹോട്സ്റ്റാറിലൂടെ മത്സരങ്ങള്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.

ടി20 ലോകകപ്പില്‍ റിഷഭ് പന്തോ അതോ ദിനേശ് കാര്‍ത്തികോ? മറുപടിയുമായി സുനില്‍ ഗവാസ്‌കര്‍

നേര്‍ക്കുനേര്‍ പോരില്‍ ഇന്ത്യക്ക് മുന്‍തൂക്കം

ഓസ്ട്രേലിയ ലോക ചാമ്പ്യന്‍മാരാണെങ്കില്‍ ഇന്ത്യയാണ് നിലവില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീം. ഓസ്ട്രേലിയക്കെതിരെ ഇതുവരെ കളിച്ച 23 ടി20 മത്സരങ്ങളില്‍ ഇന്ത്യക്ക് 13 എണ്ണത്തില്‍ ജയിപ്പോള്‍ ഓസീസിന് ഒമ്പത് ജയങ്ങളാണുള്ളത്. ഒറു മത്സരം ഫലമില്ലാതെ അവസാനിച്ചു.

ധോണിയോടും കോലിയോടുമെന്നും വീരാരാധന വേണ്ട, ഇന്ത്യന്‍ ക്രിക്കറ്റിനെ സ്നേഹിക്കൂവെന്ന് ഗംഭീര്‍

ടീം ഇവരില്‍ നിന്ന്

ഇന്ത്യ: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Bhuvneshwar Kumar, Umesh Yadav, Harshal Patel, Deepak Chahar, Jasprit Bumrah.

ഓസ്ട്രേലിയ: Aaron Finch (Captain), Sean Abbott, Ashton Agar, Pat Cummins (vc), Tim David, Nathan Ellis, Cameron Green, Josh Hazlewood, Josh Inglis, Glenn Maxwell, Kane Richardson, Daniel Sams, Steve Smith, Matthew Wade, Adam Zampa.

click me!