ആര് പറഞ്ഞു ഹിറ്റ്‌മാൻ ഫിറ്റല്ലെന്ന്, ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡറെപ്പോലും ഓടിത്തോല്‍പ്പിച്ച് രോഹിത്-വീഡിയോ

Published : Jan 03, 2024, 05:10 PM IST
ആര് പറഞ്ഞു ഹിറ്റ്‌മാൻ ഫിറ്റല്ലെന്ന്, ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡറെപ്പോലും ഓടിത്തോല്‍പ്പിച്ച് രോഹിത്-വീഡിയോ

Synopsis

മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്ററായ കെയ്ല്‍ വെറൈയ്നെ കവറിലൂടെ അടിച്ച ഷോട്ട് ബൗണ്ടറി കടക്കുന്നത് തടയാണ് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രോഹിത്തും പോയന്‍റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ജഡേജയും മത്സരിച്ചോടിയത്.

കേപ്ടൗണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്നെസിനെക്കുറിച്ച് എക്കാലത്തും വിമര്‍ശനങ്ങളും ട്രോളുകളും ഉയരാറുണ്ട്. രോഹിത്തിന്‍റെ കുടവയറിനെയും ആരാധകര്‍ പലപ്പോഴും പരിഹസിച്ചിട്ടുണ്ട്. എന്നാല്‍ ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ താന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡറായ രവീന്ദ്ര ജഡേജയോട് പോലും കിടപിടിക്കുമെന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍ രോഹിത്. ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിനിടെയായിരുന്നു രോഹിത് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറായ രവീന്ദ്ര ജഡേജയെ ഓടിത്തോല്‍പ്പിച്ചത്.

മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്ററായ കെയ്ല്‍ വെറൈയ്നെ കവറിലൂടെ അടിച്ച ഷോട്ട് ബൗണ്ടറി കടക്കുന്നത് തടയാണ് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രോഹിത്തും പോയന്‍റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ജഡേജയും മത്സരിച്ചോടിയത്. മത്സരയോട്ടത്തില്‍ മുന്നിലെത്തിയ രോഹിത് തന്നെ പന്ത് ബൗണ്ടറി കടക്കും മുമ്പ് എടുത്ത് ത്രോ ചെയ്യുകയും ചെയ്തു.

ഇന്ത്യയുടെ പ്രതികാരം, കണ്ണടച്ചു തുറക്കും മുമ്പെ എല്ലാം തീർന്നു; എക്കാലത്തെയും വലിയ നാണക്കേടിൽ ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ടെസ്റ്റില്‍ വിദേശത്ത് രോഹിത്തിന്‍റേത് മോശം ബാറ്റിംഗ് റെക്കോര്‍ഡാണെന്നും വിരാട് കോലിയായിരുന്നു ടെസ്റ്റില്‍ ഇന്ത്യയെ നയിക്കേണ്ടതെന്നും മുന്‍ ഇന്ത്യന്‍ താരം എസ് ബദരീനാഥ് അടക്കമുള്ള താരങ്ങള്‍ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ക്യാപ്റ്റന്‍സിയെക്കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങളെയും തന്‍റെ ഫിറ്റ്നെസിനെക്കുറിച്ചുയരുന്ന പരിഹാസങ്ങളെയും രോഹിത് ഒരുപോലെ ബൗണ്ടറി കടത്തുന്ന കാഴ്ചയാണ് കേപ്ടൗണില്‍ കണ്ടത്.

കേപ്ടൗണ്‍ ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ 23.2 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു. 15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുകേഷ് കുമാറും ജസ്പ്രീത് ബുമ്രയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍