
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ നിര്‍ണായക ടെസറ്റില്‍ രോഹിത് ശര്‍മ (Rohit Sharma) ഇല്ലെങ്കില്‍ ആരായിരിക്കും പകരം ക്യാപ്റ്റന്‍? ഒരു ബൗളര്‍ ഇന്ത്യയുടെ നായക സ്ഥാനം ഏറ്റെടുക്കുമോ ? അതോ വിരാട് കോലി (Virat Kohli) നായകസ്ഥാനത്ത് തിരിച്ചെത്തുമോ? ക്യാപ്റ്റന്‍ രോഹിത് കൊവിഡ് ബാധിതനായതോടെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ കളിക്കുമോയെന്ന് ഉറപ്പില്ല. ഇതോടെ ഇന്ത്യയെ ആര് നയിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
കൊവിഡ് ബാധിതനായ ക്യാപ്റ്റന്‍ രോഹിത്തിന് ബാക്ക് അപ്പായി ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ (Mayank Agarwal) ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത് കളിച്ചില്ലെങ്കില്‍ ഓപ്പണിംഗില്‍ മാത്രമല്ല, പുതിയ ക്യാപ്റ്റനെയും ഇന്ത്യക്ക് കണ്ടെത്തണം. റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരിലൊരാള്‍ ഇന്ത്യയെ നയിക്കാനാണ് സാധ്യത. ബുമ്രയ്ക്കാണ് നറുക്ക് വീഴുന്നതെങ്കില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ഇന്ത്യയെ നയിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറാവും മുംബൈ ഇന്ത്യന്‍സ് താരം.
കപില്‍ദേവാണ് ഇന്ത്യയെ നയിച്ച അവസാന ഫാസ്റ്റ് ബൗളര്‍. ലെസ്റ്റര്‍ഷെയറിനെതിരായ സന്നാഹമത്സരത്തിന്റെ അവസാനദിനം ഇന്ത്യയെ നയിച്ചത് ബുമ്രയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് ട്വന്റി 20 പരന്പരയിലും ബുംറ വൈസ് ക്യാപ്റ്റനായിരുന്നു. 20 ടെസ്റ്റില്‍ ഇന്ത്യക്കായി പന്തെറിഞ്ഞിട്ടുണ്ട്. ഇന്ത്യ ഭാവി നായകനായി വളര്‍ത്തിയെടുക്കുന്ന താരമാണ് റിഷഭ് പന്ത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായ പന്ത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരന്പരയില്‍ ഇന്ത്യയെ നയിച്ചു.
ഇംഗ്ലണ്ടിനെതിരെ 2.1ന് മുന്നിട്ടുനില്‍ക്കുന്ന പരന്പരയില്‍ കോലിയാണ് ഇന്ത്യയെ നയിച്ചത്. ഇതിന് ശേഷമാണ് കോലി നായകസ്ഥാനം ഒഴിവായത്. രോഹിത്തിന്റെ അഭാവത്തില്‍ ടീം മാനേജ്‌മെന്റ് നിര്‍ണായക ടെസ്റ്റില്‍ കോലിയോട് നായകന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുമോയെന്ന് കാത്തിരുന്ന് കാണണം.