എന്തുകൊണ്ട് അശ്വിന് പകരം ജഡേജ..? ശാസ്ത്രി പറയുന്നു, ജഡ്ഡുവിന്റെ റെക്കോഡുകള്‍ പരിശോധിക്കാന്‍

By Web TeamFirst Published Aug 31, 2019, 11:29 PM IST
Highlights

ഒരു സമയത്ത് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ പ്രധാന സ്പിന്നറായിരുന്നു ആര്‍ അശ്വിന്‍. എന്നാല്‍ കുല്‍ദീപ് യാദവും യൂസ്‌വേന്ദ്ര ചാഹലും വന്നതോടെ അശ്വിന് ഏകദിനത്തില്‍ സ്ഥാനം നഷ്ടമായി. ഇപ്പോഴിത ടെസറ്റ് ടീമിലും താരത്തിന് സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയാണ്.

കിംഗ്സ്റ്റണ്‍: ഒരു സമയത്ത് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ പ്രധാന സ്പിന്നറായിരുന്നു ആര്‍ അശ്വിന്‍. എന്നാല്‍ കുല്‍ദീപ് യാദവും യൂസ്‌വേന്ദ്ര ചാഹലും വന്നതോടെ അശ്വിന് ഏകദിനത്തില്‍ സ്ഥാനം നഷ്ടമായി. ഇപ്പോഴിത ടെസറ്റ് ടീമിലും താരത്തിന് സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയാണ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ താരത്തിന്റെ പ്രകടനം മോശമായിരുന്നു. വിന്‍ഡീസ് പര്യടനത്തിനിടെ രണ്ട് ടെസറ്റിലും അശ്വിന് ടീമിലിടം നേടാന്‍ സാധിച്ചില്ല. 

വിന്‍ഡീസിനെതിരെ അശ്വിന് പകരം രവീന്ദ്ര ജഡേജയെയാണ് ടീം മാനേജ്‌മെന്റ് പരിഗണിച്ചത്. എന്തുകൊണ്ട് അശ്വിന് പകരം ജഡേജയെന്ന ചോദ്യം ക്രിക്കറ്റ് ആരാധകര്‍ ഉന്നയിച്ചിരുന്നു. അതിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ പരിശീലകന്‍ രവി ശാസ്ത്രി. അദ്ദേഹം പറയുന്നതിങ്ങനെ... ''പിച്ചിന്‍റെ ഗതി പരിഗണിച്ചാണ് ആദ്യ ടെസ്റ്റില്‍ അശ്വിന് പകരം ആദ്യ ടെസ്റ്റില്‍ ജഡേജയെ എടുത്തത്. ഇന്ത്യക്ക് ആദ്യം ഫീല്‍ഡിങ്ങാണ് ലഭിച്ചിരുന്നെങ്കില്‍ ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തന്നെ ജഡേജയെ ഉപയോഗിക്കുമായിരുന്നു. പിച്ചില്‍ ഒരുപാട് വിള്ളലുകളുണ്ടായിരുന്നു. സ്പിന്നാണെങ്കില്‍ പോലും ജഡേജയുടെ പേസ് ഇന്ത്യക്ക് ഗുണം ചെയ്യുമായിരുന്നു.

ശരിയാണ് അശ്വിന്‍, കുല്‍ദീപ് തുടങ്ങിയ താരങ്ങളെ പുറത്തിരുത്തേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. എന്നാല്‍ ജഡേജയെ നോക്കൂ. അദ്ദേഹത്തിന്റെ റെക്കോഡുകള്‍ മികച്ചതാണ്. ലോക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ജഡേജ. അടുത്തകാലത്തായി ജഡ്ഡുവിന്റെ ബാറ്റിങ്ങും മെച്ചപ്പെട്ടിട്ടുണ്ട്.'' ശാസ്ത്രി പറഞ്ഞുനിര്‍ത്തി.

click me!