
ലാഹോര്‍: ത്രിരാഷ്ട്ര പരമ്പരയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ തങ്ങളുടെ പരമ്പരാഗത പച്ച ജേഴ്‌സിക്ക് പകരം പിങ്ക് കുപ്പായമണിഞ്ഞ് ഗ്രൗണ്ടിലിറങ്ങി പാകിസ്ഥാൻ ടീം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് പാകിസ്ഥാൻ പിങ്ക് ജേഴ്സി ധരിച്ച് കളിക്കാനിറങ്ങിയത്.
സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായാണ് (പിങ്ക്ടോബർ) പാകിസ്ഥാൻ ടീം ഈ പ്രത്യേക പിങ്ക് ജേഴ്‌സി ധരിച്ചത്. 'പിങ്ക് റിബൺ പാകിസ്ഥാൻ' എന്ന സംഘടനയുമായി സഹകരിച്ചാണ് പിസിബി ഈ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. രോഗത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പങ്കുവെക്കാനും, ആദ്യഘട്ടത്തിൽ തന്നെ കൃത്യമായ പരിശോധനകളും ചികിത്സയും തേടാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് ക്രിക്കറ്റിന്‍റെ വലിയ ജനപ്രീതിയെ ബോർഡ് ഉപയോഗപ്പെടുത്തുന്നത്.
Shaheen Shah Afridi 2-24 (5.0) New Ball Spell vs England | 4th ODI, Tri-Nation Series, 2026 - Gaddafi Stadium https://t.co/2mYRSpbsAi
— PCT Replays 2.0 (@ReplaysPCT) October 25, 2026
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
സ്തനാർബുദ ബാധിതർക്കും അതിജീവിച്ചവർക്കും പിന്തുണ പ്രഖ്യാപിക്കുന്നതിനായി ടീമിന്റെ ജേഴ്‌സി മാറ്റിയതിന് പുറമെ ഇരു ടീമുകളിലെയും കളിക്കാരും മാച്ച് ഒഫീഷ്യലുകളും കോച്ചിംഗ് സ്റ്റാഫും പിങ്ക് റിബണുകൾ അണിഞ്ഞാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതാദ്യമായല്ല പാകിസ്ഥാൻ ടീം സ്തനാർബുദ ബോധവൽക്കരണത്തിനായി പിങ്ക് ജേഴ്‌സിയണിയുന്നത്. 2025 ഒക്ടോബറിൽ റാവൽപിണ്ടിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടി20 മത്സരത്തിലും പിസിബി സമാനമായ രീതിയിൽ പിങ്ക് കിറ്റ് അവതരിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!