
ചെന്നൈ: ചാമ്പ്യൻസ് ട്രോഫി ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ് പകരം റിഷഭ് പന്തിനെ സെലക്ടര്‍മാര്‍ ടീമിലെടുക്കാനുള്ള കാരണം വിശദീകരിച്ച് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. മധ്യനിരയില്‍ ഏതെങ്കിലും ബാറ്റര്‍ ഫോം ഔട്ടാവുകയോ പരിക്കുമൂലം കളിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ ഇടം കൈയന്‍ ബാറ്ററുടെ സാന്നിധ്യം ഉറപ്പാക്കാനാണ് റിഷഭ് പന്തിനെ ടീമിലെടുത്തതെന്ന് അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഫോമിലുളള തിലക് വര്‍മയെ എടുത്തില്ല എന്ന് ചോദ്യം ന്യായാമാണെങ്കിലും ബാക്ക് അപ്പ് കീപ്പര്‍ കൂടി വേണമെന്നതിനാലും ഇടം കൈയന്‍ ബാറ്ററാണെന്നതിനാലുമാണ് പന്തിനെ ചാമ്പ്യൻസ് ട്രോഫി ടീമിലെടുത്തതെന്നും അശ്വിന്‍ പറഞ്ഞു. സഞ്ജു മികച്ച കളിക്കാരനാണെങ്കിലും ഇടം കൈയന്‍ എന്ന മുന്‍തൂക്കം എല്ലായ്പ്പോഴും റിഷഭ് പന്തിന് ലഭിക്കുമെന്നും അതില്‍ പക്ഷപാതിത്വം ഉണ്ടെന്ന് കരുതുന്നില്ലെന്നും അശ്വിന്‍ പറഞ്ഞു.
നോമാന്‍ അലിക്ക് ഹാട്രിക്ക്, രണ്ടാം ടെസ്റ്റിലും പാകിസ്ഥാനു മുന്നില്‍ തകര്‍ന്നടിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്
വൈസ് ക്യാപ്റ്റാനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുക്കാന്‍ കാരണം ഒരു പക്ഷെ ജസ്പ്രീത് ബുമ്രയുടെ പരിക്കിന്‍റെ ആശങ്കയാകാമെന്നും ഇല്ലെങ്കില്‍ തീര്‍ച്ചയായും ബുമ്ര വൈസ് ക്യാപ്റ്റനാവാന്‍ യോഗ്യനാണെന്നും അശ്വിന്‍ പറഞ്ഞു. ഹാര്‍ദ്ദിക് പാണ്ഡ്യെയെയും പരിഗണിക്കാമെങ്കിലും ഭാവി കണക്കിലെടുത്താകും സെലക്ടര്‍മാര്‍ വൈസ് ക്യാപ്റ്റനാക്കിയത്. ക്യാപ്റ്റനായി രോഹിത് ശര്‍മ ഉള്ളപ്പോള്‍ ശുഭ്മാൻ ഗില്ലിന് വലിയ റോളുണ്ടാകില്ല.
എന്നാല്‍ രോഹിത്തിന് പരിക്കേറ്റ് കളിക്കാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ ഗില്‍ ഇന്ത്യയെ നയിക്കേണ്ടിവരും. ആ സാഹചര്യത്തില്‍ താനാണെങ്കിലും ഒന്ന് ആലോചിക്കുമെന്നും അശ്വിന്‍ പറഞ്ഞു. കാരണം, ഐപിഎല്ലില്‍ ക്യാപ്റ്റനായിട്ടുണ്ടെങ്കിലും വലിയ നേട്ടമൊന്നും ഗില്ലിനില്ല. അണ്ടര്‍ 19 തലത്തിലും ഗില്ലിന് ക്യാപ്റ്റൻസി പരിചയമില്ല. അതുകൊണ്ട് തന്നെ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതിനെക്കുറിച്ച് തര്‍ക്കിക്കാമെങ്കിലും വേറെ ഓപ്ഷനില്ലാത്തതിനാലാകാം ഒരുപക്ഷെ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത്. മലയാളി താരം കരുണ്‍ നായര്‍ക്ക് ടീമില്‍ സ്ഥാനം ലഭിക്കാത്തത് നിര്‍ഭാഗ്യകരമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ മധ്യനിരയില്‍ ഇടമില്ലാത്തതിനാലാകും കരുണിനെ ഒഴിവാക്കിയതെന്നും കരുണ്‍ കാത്തിരിക്കേണ്ടിവരുമെന്നും അശ്വിന്‍ പറഞ്ഞു.
കൊല്‍ക്കത്തയിൽ ഇന്ത്യയോട് തോറ്റതിന് കാരണം പുകമഞ്ഞെന്ന് കുറ്റപ്പെടുത്തി ഇംഗ്ലണ്ട് താരം
ഓസ്ട്രേലിയക്കെതിരെ അവസാനം കളിച്ച ടി20 മത്സരത്തില്‍ സെഞ്ചുറി അടിച്ചിട്ടും റുതുരാജ് ഗെയ്ക്‌വാദിനെ പിന്നീട് ടി20 ടീമിലേക്ക് പരിഗണിക്കാതിരിക്കാന്‍ കാരണം മലയാളി താരം സഞ്ജു സാംസണിന്‍റെ ഓപ്പണറായുള്ള കടന്നു വരവാണെന്നും അശ്വിന്‍ പറഞ്ഞു. മൂന്നാം നമ്പറിലിറങ്ങിയിരുന്ന സഞ്ജു ഓപ്പണറായി ഇറങ്ങി തകര്‍ത്തടിച്ചതോടെ റുതുരാജിന്‍റെ സാധ്യതകള്‍ തല്‍ക്കാലം അടഞ്ഞുവെന്നും എന്നാല്‍ വരാനിരിക്കുന്ന ഐപിഎല്‍ റുതരാജ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് നിര്‍ണായകമായിരിക്കുമെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!