നോമാന്‍ അലിക്ക് ഹാട്രിക്ക്, രണ്ടാം ടെസ്റ്റിലും പാകിസ്ഥാനു മുന്നില്‍ തകര്‍ന്നടിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്
വിന്‍ഡീസ് ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറിലാണ് നോമാൻ അലി ഹാട്രിക് നേടി ചരിത്രനേട്ടം സ്വന്തമാക്കിയത്.

മുള്‍ട്ടാന്‍: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് ആദ്യ സെഷനിൽ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെന്ന നിലയിലാണ്. 34 റണ്‍സോടെ ഗുഡകേഷ് മോടിയും 17 റണ്‍സോടെ ജോമല്‍ വാറിക്കനും ക്രീസില്‍. ഹാട്രിക്ക് അടക്കം അഞ്ച് വിക്കറ്റെടുത്ത സ്പിന്നര്‍ നോമാന്‍ അലിയുടെ ബൗളിംഗ് കരുത്തിലാണ് പാകിസ്ഥാന്‍ വിന്‍ഡീസിനെ എറിഞ്ഞിട്ടത്. ഒമ്പതാമനായി ഇറങ്ങിയ ഗുഡകേഷ് മോടിയാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. പത്താമനായി ഇറങ്ങി 25 റണ്‍സെടുത്ത കെമര്‍ റോച്ചും മോടിയും ചേര്‍ന്ന കൂട്ടുകെട്ടാണ് ഒരു ഘട്ടത്തില്‍ 38-7ലേക്ക് തകര്‍ന്നടിഞ്ഞ വിന്‍ഡീസിനെ മൂന്നക്കം കടത്തിയത്.
കൊല്‍ക്കത്തയിൽ ഇന്ത്യയോട് തോറ്റതിന് കാരണം പുകമഞ്ഞെന്ന് കുറ്റപ്പെടുത്തി ഇംഗ്ലണ്ട് താരം
വിന്‍ഡീസ് ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറിലാണ് നോമാൻ അലി ഹാട്രിക് നേടി ചരിത്രനേട്ടം സ്വന്തമാക്കിയത്. ആദ്യ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്‌സിനെ(1) ബാബര്‍ അസമിന്‍റെ കൈകളിലെത്തിച്ച നോമാന്‍ അലി അടുത്ത പന്തില ടെവിന്‍ ഇമ്ലാച്ചിനെ(0) വിക്കറ്റിന് മുന്നില്‍ കുരുക്കി. അടുത്ത പന്തില്‍ കെവിന്‍ സിംഗ്ലയറിനെ കൂടി ബാബറിന്‍റെ കൈകളിലെത്തിച്ചാണ് നോമാന്‍ അലി ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. പാകിസ്ഥാനുവേണ്ടി ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന ആദ്യ സ്പിന്നറെന്ന നേട്ടവും ഇതിലൂടെ നോമാന്‍ അലി സ്വന്തമാക്കി.
🚨 NOMAN ALI - FIRST PAKISTANI SPINNER TO TAKE A TEST HAT-TRICK. 🚨pic.twitter.com/Mwnk47IXt0
— Mufaddal Vohra (@mufaddal_vohra) January 25, 2025
വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ഗുഡകേഷ് മോടിക്കും കെമര്‍ റോച്ചിനും(25) പുറമെ 21 റണ്‍സെടുത്ത കാവെം ഹോഡ്ജ് മാത്രമാണ് രണ്ടക്കം കടന്ന മൂന്നാമത്തെ ബാറ്റര്‍. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്(9), മികൈലി ലൂയിസ്(4), അമിര്‍ ജാങ്കോ(0), അലിക് അല്‍ത്താനസെ(0), ജസ്റ്റിന്‍ ഗ്രീവ്സ്(1), ടെവിന്‍ ഇമ്ലാച്ച്(0), കെവിന്‍ സിംഗ്ലയര്‍(0) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. പാകിസ്ഥാനുവേണ്ടി നോമാന്‍ അലി അഞ്ചും സാജിദ് ഖാന്‍ രണ്ടു വിക്കറ്റും വീഴ്ത്തി. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ 127 റണ്‍സിന് ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക