രോഹിത്തിനൊപ്പം ജയ്‌സ്വാള്‍ ഓപ്പണര്‍ എന്ന് ഇന്നലെ ദ്രാവിഡ്, പക്ഷേ ഇന്ന് താരം ടീമിലില്ല! സംഭവിച്ചതിന് ഉത്തരമായി

Published : Jan 11, 2024, 07:04 PM ISTUpdated : Jan 11, 2024, 07:08 PM IST
രോഹിത്തിനൊപ്പം ജയ്‌സ്വാള്‍ ഓപ്പണര്‍ എന്ന് ഇന്നലെ ദ്രാവിഡ്, പക്ഷേ ഇന്ന് താരം ടീമിലില്ല! സംഭവിച്ചതിന് ഉത്തരമായി

Synopsis

അഫ്‌ഗാനെതിരെ ആദ്യ ട്വന്‍റി 20യില്‍ യശസ്വി ജയ്‌സ്വാളിന്‍റെ അഭാവത്തില്‍ ശുഭ്‌മാന്‍ ഗില്ലാണ് രോഹിത്തിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണര്‍ ചെയ്യുക

മൊഹാലി: 'രോഹിത് ശര്‍മ്മയ്‌ക്കൊപ്പം യുവതാരം യശസ്വി ജയ്‌സ്വാള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും'- മൊഹാലിയില്‍ അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ട്വന്‍റി 20ക്ക് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. എന്നാല്‍ മൊഹാലിയില്‍ ടോസ് വീണപ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ യശസ്വിയുടെ പേരില്ലാതെപോയത് ആരാധകര്‍ക്ക് ഞെട്ടലായി. ജയ്സ്വാളിനെ കളിപ്പിക്കാത്തതിന്‍റെ കാരണം പിന്നാലെ ബിസിസിഐ ആരാധകരെ ട്വിറ്ററിലൂടെ അറിയിച്ചു. പരിക്ക് കാരണം യശസ്വി ജയ്‌സ്വാള്‍ ആദ്യ ടി20ക്കുള്ള സെലക്ഷന് ലഭ്യമല്ല എന്നായിരുന്നു ബിസിസിഐയുടെ ട്വീറ്റ്. 

അഫ്‌ഗാനെതിരെ ആദ്യ ട്വന്‍റി 20യില്‍ യശസ്വി ജയ്‌സ്വാളിന്‍റെ അഭാവത്തില്‍ ശുഭ്‌മാന്‍ ഗില്ലാണ് രോഹിത്തിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണര്‍ ചെയ്യുക. അടുത്തിടെ ഫോമില്ലായ്മയ്ക്ക് ഏറെ വിമര്‍ശനം കേട്ട ഗില്ലിനാണ് ടീം ഇന്ത്യ സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ളവരെ തഴഞ്ഞ് വീണ്ടും അവസരം നല്‍കുന്നത് എന്നത് വലിയ വിമര്‍ശനത്തിന് വഴിവെച്ചേക്കും. ഓപ്പണിംഗിലും കളിപ്പിക്കാവുന്ന താരമാണ് സഞ്ജു. മൊഹാലി ട്വന്‍റി 20യില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ അഫ്‌ഗാനിസ്ഥാനെ ബാറ്റിംഗിന് അയച്ചു. 

പ്ലേയിംഗ് ഇലവനുകള്‍

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, തിലക് വര്‍മ്മ, ശിവം ദുബെ, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍.

അഫ്‌ഗാന്‍: റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്‌മത്ത് ഷാ, അസ്മത്തുള്ള ഒമര്‍സായ്, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, കരീം ജനാത്, ഫസല്‍ഹഖ് ഫറൂഖി, നവീന്‍ ഉള്‍ ഹഖ്, മുജീബ് ഉര്‍ റഹ്‌മാന്‍. 

Read more: ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ ആദ്യ ട്വന്‍റി 20: സഞ്ജു സാംസണ്‍ പുറത്തുതന്നെ! ടോസ് ജയിച്ച് രോഹിത് ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം; വൈഭവ് സൂര്യവന്‍ഷി ക്രീസില്‍
ഐപിഎല്‍ ലേലം: പ്രതീക്ഷയോടെ കേരള താരങ്ങള്‍, കെ എം ആസിഫ് വിലയേറിയ താരം