വീണ്ടും കോല്‍പാക്; വിന്‍ഡീസിന് പേസ് ബൗളറെ നഷ്ടമായി

Published : Oct 02, 2019, 09:15 PM ISTUpdated : Oct 02, 2019, 09:16 PM IST
വീണ്ടും കോല്‍പാക്; വിന്‍ഡീസിന് പേസ് ബൗളറെ നഷ്ടമായി

Synopsis

കോല്‍പാക് കരാറിലൂടെ ഇംഗ്ലണ്ടിലെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ എണ്ണം കൂടുന്നു. ഈയിടെ ഇന്ത്യക്കെതിരെ കളിച്ച യുവ പേസര്‍ മിഗ്വല്‍ കമ്മിന്‍സാണ് അവസാനമായി ഇംഗ്ലണ്ടിലേക്ക് ചേക്കേറിയ വിന്‍ഡീസ് താരം.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: കോല്‍പാക് കരാറിലൂടെ ഇംഗ്ലണ്ടിലെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ എണ്ണം കൂടുന്നു. ഈയിടെ ഇന്ത്യക്കെതിരെ കളിച്ച യുവ പേസര്‍ മിഗ്വല്‍ കമ്മിന്‍സാണ് അവസാനമായി ഇംഗ്ലണ്ടിലേക്ക് ചേക്കേറിയ വിന്‍ഡീസ് താരം. മൂന്ന് വര്‍ഷത്തേക്കാണ് കമ്മിന്‍സിന്റെ കരാര്‍. നേരത്തെ, രവി രാംപോള്‍, ഫിഡല്‍ എഡ്വേര്‍ഡ്‌സ് എന്നിവരും കരാര്‍ വഴി ഇംഗ്ലണ്ടിലെത്തിയിരുന്നു.

മോഹിപ്പിക്കുന്ന പ്രതിഫലം, കൂടുതല്‍ അവസരം ഇവയൊക്കെയാണ് താരങ്ങളെ കോല്‍പാക് കരാറില്‍ ഒപ്പിടാന്‍ പ്രേരിപ്പി്ക്കുന്നത്. ഇങ്ങനെ കരാറൊപ്പിട്ട് കഴിഞ്ഞാല്‍ കാലാവധി കഴിയുന്നത് വരെ രാജ്യത്തിനായി കളിക്കാന്‍ കഴിയില്ല.  

നേരത്തെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ മോര്‍ണെ മോര്‍ക്കല്‍, വെയ്ന്‍ പാര്‍നെല്‍, കെയ്ല്‍ അബോട്ട് എ്ന്നിവരെല്ലാം ഇംഗ്ലണ്ടിലെത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്