കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പ്: റൂബീസിനും ആംബറിനും വിജയം

Published : Sep 08, 2026, 06:52 PM IST
KCA

Synopsis

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ റൂബീസ് പേള്‍സിനെയും ആംബര്‍ എമറാള്‍ഡിനെയും പരാജയപ്പെടുത്തി. റൂബീസിനായി ദിവ്യ ഗണേഷും ആംബറിനായി പി സൗരഭ്യയും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടി.

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ റൂബീസിനും ആംബറിനും വിജയം. റൂബീസ് പേള്‍സിനെ അഞ്ച് വിക്കറ്റിനും ആംബര്‍ എമറാള്‍ഡിനെ 19 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. റൂബീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേള്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തു. 25 റണ്‍സെടുത്ത ഇവാന ഷാനി മാത്രമാണ് പേള്‍സ് ബാറ്റിങ്ങില്‍ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. റൂബീസിന് വേണ്ടി കീര്‍ത്തി ദാമോദരനും എം പി വൈഷ്ണയും ആശ ശോഭനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബീസ് ഒന്‍പത് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 22 പന്തുകളില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്ന ദിവ്യ ഗണേഷാണ് റൂബിസിന് വിജയമൊരുക്കിയത്. ദിവ്യ തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. അമീറ ബീഗം 24ഉം എം പി വൈഷ്ണ 21ഉം റണ്‍സെടുത്തു. രണ്ടാം മത്സരത്തില്‍ എമറാള്‍ഡിനെതിരെ ആംബര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. 40 റണ്‍സെടുത്ത അന്യ കെ പ്രദീപാണ് ആംബറിന്റെ ടോപ് സ്‌കോറര്‍. പി സൗരഭ്യ 39ഉം എം ഷിവാനി 30ഉം റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാള്‍ഡിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് മാത്രമാണ് നേടാനായത്. 50 റണ്‍സെടുത്ത ദൃശ്യ വാസുദേവന്‍ മാത്രമാണ് എമറാള്‍ഡ് ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. ആംബറിന് വേണ്ടി ആര്യനന്ദ മൂന്ന് വിക്കറ്റ് വീഴ്ത്തി. പി സൗരഭ്യയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'പാകിസ്ഥാന്‍ ക്രിക്കറ്റ് 10 വര്‍ഷം പിന്നോട്ട് പോയി'; ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം സയീദ് അജ്മല്‍
'പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മോശം അനുഭവമുണ്ടായി'; ആഖിബ് ജാവേദിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജേസണ്‍ ഗില്ലസ്പി