സ്മൃതി മന്ദാന, എല്ലിസ് പെറി.. കോടികള്‍ ആര്‍ക്കൊക്കെ? പ്രഥമ വനിതാ ഐപിഎല്‍ താരലേലം നാളെ! അറിയേണ്ടതെല്ലാം

Published : Feb 12, 2023, 05:48 PM ISTUpdated : Feb 13, 2023, 12:06 PM IST
സ്മൃതി മന്ദാന, എല്ലിസ് പെറി.. കോടികള്‍ ആര്‍ക്കൊക്കെ? പ്രഥമ വനിതാ ഐപിഎല്‍ താരലേലം നാളെ! അറിയേണ്ടതെല്ലാം

Synopsis

ആദ്യ സീസണില്‍ ആകെ 22 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയന്റ്‌സിന്റെയും ജുലന്‍ ഗോസ്വാമി മുംബൈ ഇന്ത്യന്‍സിന്റെയും മെന്റര്‍മാരാണ്.

മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന് മുന്നോടിയായുള്ള താരലേലം നാളെ നടക്കും. മുംബൈയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് താരലേലം തുടങ്ങുക. ആദ്യ പതിപ്പില്‍ അഞ്ച് ടീമുകളാണുള്ളത്. ഓരോ ടീമിനും 12 കോടി രൂപയാണ് ലേലത്തിന് അനുവദിച്ചിരിക്കുന്ന തുക. 163 വിദേശ താരങ്ങള്‍ ഉള്‍പ്പടെ 409 താരങ്ങളാണ് ലേലത്തിലുള്ളത്. 50 ലക്ഷം രൂപയാണ് ഉയര്‍ന്ന അടിസ്ഥാന വില. ഒരു ടീമിന് 15 മുതല്‍ 18 താരങ്ങളെ വരെ സ്വന്തമാക്കാനാവും. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ഷെഫാലി വര്‍മ എന്നിവരടക്കം 24 താരങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.

ഓസ്ട്രേലിയയുടെ യെല്ലിസ് പെറി, ഇംഗ്ലണ്ടിന്റെ സോഫിയ എക്ലെസ്റ്റോണ്‍, ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈന്‍ തുടങ്ങിയവരും ഈ ഗണത്തില്‍ വരും. 246 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 163 വിദേശ താരങ്ങളും ലേലത്തിന്റെ ഭാഗമാവും. ആദ്യ സീസണില്‍ ആകെ 22 മത്സരങ്ങളാണുണ്ടാവും. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയന്റ്‌സിന്റെയും ജുലന്‍ ഗോസ്വാമി മുംബൈ ഇന്ത്യന്‍സിന്റെയും മെന്റര്‍മാരാണ്. 

അടുത്തമാസം നാലിനാണ് വനിതാ ഐപിഎല്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 26ന് അവസാനിക്കുന്ന രീതിയിലാണ് ഐപിഎല്‍ ക്രമീകരിച്ചിട്ടുള്ളത്. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായിട്ടാണ് മത്സരം നടക്കുക.

വനിതാ ടി20 ലോകകപ്പ് അവസാനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 26നാണ് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് അവസാനിക്കുന്നത്. ഫ്രാഞ്ചൈസി ലേലം നേരത്തെ നടന്നിരുന്നു. ആകെ 4669.99 കോടിക്കാണ് അഞ്ച് ടീമുകള്‍ ലേലത്തില്‍ വിറ്റുപോയത്. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ദില്ലി, ലഖ്‌നൗ എന്നീ നഗരങ്ങളാണ് അഞ്ച് ടീമുകളെ സ്വന്തമാക്കിയത്. പുരുഷ ഐപിഎല്ലിലെ ടീമുടമകളായ മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമൊപ്പം അദാനി ഗ്രൂപ്പും കാപ്രി ഗ്ലോബലുമാണ് ടീമുകളെ സ്വന്തമാക്കിയത്.

ഡേവിഡ് വാര്‍ണര്‍ എന്ത് പിഴച്ചു? കുറ്റപ്പെടുത്തലുകള്‍ക്കിടെ ഓസീസ് ഓപ്പണര്‍ക്ക് പിന്തുണയുമായി മുന്‍ താരം

PREV
Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്