പരാജയത്തിന് ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട ഒരുതാരം ഡേവിഡ് വാര്‍ണറാണ്. ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്‍ മാത്രമെടുത്ത വാര്‍ണര്‍ രണ്ടാമതെത്തിയപ്പോള്‍ 10 റണ്‍സിന് പുറത്തായി.
സിഡ്നി: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരെ ആദ്യ മത്സരത്തില്‍ ദയനീയ തോല്‍വിയാണ് ഓസ്‌ട്രേലിയ ഏറ്റുവാങ്ങിയത്. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനുമായിരുന്നു ഓസീസിന്റെ തോല്‍വി. ഓസ്‌ട്രേലിയയുടെ മുന്‍നിര താരങ്ങളെല്ലാം മത്സരത്തില്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ എങ്ങനെ കളിക്കണമെന്നുള്ള ആശയം പോലും ഓസീസ് താരങ്ങള്‍ക്കുണ്ടായില്ല.
പരാജയത്തിന് ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട ഒരുതാരം ഡേവിഡ് വാര്‍ണറാണ്. ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്‍ മാത്രമെടുത്ത വാര്‍ണര്‍ രണ്ടാമതെത്തിയപ്പോള്‍ 10 റണ്‍സിന് പുറത്തായി. ആദ്യം മുഹമ്മദ് ഷമിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. രണ്ടാം ഇന്നിംഗ്‌സില്‍ ആര്‍ അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. ഇതോടെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച് കൂടി. എന്നാല്‍ വാര്‍ണര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ ടെയ്റ്റ്.
അശ്വിനെപോലെ ഒരു ബൗളര്‍ക്കെതിരെ ഇത്രയൊക്കെ ചെയ്യാന്‍ കഴിയൂവെന്നാണ് ടെയ്റ്റ് പറയുന്നത്. ''വാര്‍ണറെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. നിരന്തരം ഭീഷണിയാവുന്ന അശ്വിന്റെ പന്തുകള്‍ക്കെതിരെ ഇത്രയൊക്കെ ഒരു ബാറ്റര്‍ക്ക് ചെയ്യാന്‍ കഴിയൂ. വാര്‍ണര്‍ രണ്ടാം ഇന്നിംഗ്‌സില്‍ നന്നായി തുടങ്ങിയിരുന്നു. ചില ഷോട്ടുകള്‍ അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തിയെന്നുള്ള സൂചന തന്നു. എന്നാല്‍ അശ്വിന്‍ അതിനേക്കാള്‍ മികച്ച ഫോമിലായിരുന്നുവെന്നതാണ് സത്യം.'' ടെയ്റ്റ് പറഞ്ഞു.
''അശ്വിന്‍ ഓഫ്സ്റ്റംപ് ലക്ഷ്യമാക്കിയാണ് പന്തെറിഞ്ഞത്. അതും മികച്ച ഫോമിലാണ് താരം. ഇത്രത്തോളം കൃത്യതയോടെ പന്തെറിയുന്ന അശ്വിനെതിരെ ഇതില്‍ കൂടുതല്‍ എന്ത് ചെയ്യാനാണ്? ഇന്ത്യന്‍ പിച്ചുകളില്‍ എന്താണ് ചെയ്യേണ്ടെന്ന് വ്യക്തമായ ബോധ്യമുള്ള താരമാണ് വാര്‍ണര്‍. അതാരും മറന്നുപോവരുത്.'' ടെയ്റ്റ് വ്യക്തമാക്കി.
ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കിയിരുന്നു. 223 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം 32.3 ഓവറില്‍ വെറും 91 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്‌സിനും 132 റണ്‍സിനും തോറ്റു. ജയത്തോടെ നാലു മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്‌സില്‍ കറക്കി വീഴ്ത്തിയത്. ജഡേജയും ഷമിയും രണ്ട് വിതം വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍ ഓസ്‌ട്രേലിട 177, 91, ഇന്ത്യ 400.
അവരാണ് തുടങ്ങിയത്, ബിഎഫ്‌സി ആരാധകര്‍ സ്ത്രീകള്‍ക്ക് നേരെ തുപ്പി! ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെ വിശദീകരണം
