വനിതാ ഏഷ്യാ കപ്പ്: ഫൈനല്‍ കൊതിച്ച് ഇന്ത്യ തായ്‌ലന്‍ഡിനെതിരെ; ടോസ് വീണു

Published : Oct 13, 2022, 08:09 AM ISTUpdated : Oct 13, 2022, 08:46 AM IST
വനിതാ ഏഷ്യാ കപ്പ്: ഫൈനല്‍ കൊതിച്ച് ഇന്ത്യ തായ്‌ലന്‍ഡിനെതിരെ; ടോസ് വീണു

Synopsis

സിൽഹെറ്റില്‍ രാവിലെ 8.30നാണ് ഇന്ത്യ-തായ്‌ലന്‍ഡ് കളി തുടങ്ങുക. രണ്ടാമത്തെ സെമിയിൽ പാകിസ്ഥാൻ ശ്രീലങ്കയെ നേരിടും.

സിൽഹെറ്റ്: വനിതാ ഏഷ്യാ കപ്പിൽ ഫൈനൽ പ്രതീക്ഷയുമായി ഇന്ത്യ അല്‍പസമയത്തിനകം ഇറങ്ങും. തായ്‌ലന്‍ഡാണ് എതിരാളികൾ. ആദ്യ സെമിയില്‍ ടോസ് നേടിയ തായ്‌ലന്‍ഡ് ടീം ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഷെഫാലി വര്‍മ്മയും സ്‌മൃതി മന്ഥാനയും ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ്, രേണുക സിംഗ്, ദീപ്‌തി ശര്‍മ്മ തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്.  

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: Shafali Verma, Smriti Mandhana, Jemimah Rodrigues, Harmanpreet Kaur(c), Richa Ghosh(w), Pooja Vastrakar, Deepti Sharma, Sneh Rana, Radha Yadav, Renuka Singh, Rajeshwari Gayakwad

തായ്‌ലന്‍ഡ് പ്ലേയിംഗ് ഇലവന്‍: Nannapat Koncharoenkai(w), Natthakan Chantham, Naruemol Chaiwai(c), Chanida Sutthiruang, Sornnarin Tippoch, Phannita Maya, Rosenan Kanoh, Nattaya Boochatham, Onnicha Kamchomphu, Thipatcha Putthawong, Nanthita Boonsukham

സിൽഹെറ്റില്‍ രാവിലെ 8.30നാണ് ഇന്ത്യ-തായ്‌ലന്‍ഡ് കളി തുടങ്ങുക. രണ്ടാമത്തെ സെമിയിൽ പാകിസ്ഥാൻ ശ്രീലങ്കയെ നേരിടും. ഉച്ചക്ക് 1 മണിക്കാണ് ഈ മത്സരം. മറ്റന്നാളാണ് ഫൈനൽ.

മുന്‍ റെക്കോര്‍ഡ് അനുകൂലം

ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിനെതിരെ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനെത്തിയ തായ്‌ലന്‍ഡ് 15.1 ഓവറില്‍ 37 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ സ്‌നേഹ് റാണയാണ് തായ്‌ലന്‍ഡിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. എട്ട് റണ്‍സെടുത്ത ഷെഫാലി വര്‍മ്മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. നട്ടായ ബൂജാതമാണ് വിക്കറ്റ് നേടിയത്. സബിനേനി മേഘന(20), പൂജ വസ്ത്രകര്‍ (12) പുറത്താവാതെനിന്നു.

സലായ്ക്ക് റെക്കോര്‍ഡ് ഹാട്രിക്, റേഞ്ചേഴ്‌സിനെ നിലംപരിശാക്കി ലിവര്‍പൂള്‍; സമനിലകൊണ്ട് രക്ഷപ്പെട്ട് ബാഴ്‌സലോണ
 

PREV
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം