വനിതാ ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് നയിക്കും; പുതുമുഖത്തിനും ഇടം

By Web TeamFirst Published Jan 12, 2020, 1:48 PM IST
Highlights

പതിനഞ്ച് വയസ് മാത്രമുള്ള വിസ്‌മയ താരം ഷെഫാലി വര്‍മയും ടീമിലുണ്ട്. ഷെഫാലിയുടെ ആദ്യ ലോകകപ്പാണിത്.

മുംബൈ: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ ടീമില്‍ ബംഗാള്‍ താരം റിച്ച ഘോഷാണ് ഏക പുതുമുഖം. വനിതാ ചലഞ്ചര്‍ ട്രോഫിയില്‍ 26 പന്തില്‍ 36 റണ്‍സെടുത്തത് അടക്കമുള്ള പ്രകടനങ്ങളാണ് റിച്ചയ്‌ക്ക് ദേശീയ ടീമിലേക്ക് വഴിതുറന്നത്. 

പതിനഞ്ച് വയസ് മാത്രമുള്ള വിസ്‌മയ താരം ഷെഫാലി വര്‍മയും ടീമിലുണ്ട്. ഷെഫാലിയുടെ ആദ്യ ലോകകപ്പാണിത്. ഓസ്‌ട്രേലിയയില്‍ ഫെബ്രുവരി 21നാണ് ലോകകപ്പ് ആരംഭിക്കുന്നത്.

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് 

ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്‌മ‍ൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്‌തി ശര്‍മ്മ, വേദാ കൃഷ്‌ണമൂര്‍ത്തി, റിച്ച ഘോഷ്, തനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, രാജേശ്വരി ഗെയ്‌ക്‌വാദ്, ശിഖ പാണ്ഡെ, പൂജ വാസ്‌ത്രാക്കര്‍, അരുദ്ധതി റെഡി

ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ടൂര്‍ണമെന്‍റിനുള്ള 16 അംഗ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയെയും ഓസ്‌ട്രേലിയയെയും കൂടാതെ ഇംഗ്ലണ്ടാണ് പരമ്പരയിലുള്ളത്. ജനുവരി 31നാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. നുസ്‌ഹത്ത് പര്‍വീനെയാണ് 16-ാം താരമായി ഉള്‍പ്പെടത്തിയിരിക്കുന്നത്. ടീമില്‍ മറ്റ് മാറ്റങ്ങിളില്ല. 

ത്രിരാഷ്‌ട്ര ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീം

ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്‌മ‍ൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്‌തി ശര്‍മ്മ, വേദാ കൃഷ്‌ണമൂര്‍ത്തി, റിച്ച ഘോഷ്, തനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, രാജേശ്വരി ഗെയ്‌ക്‌വാദ്, ശിഖ പാണ്ഡെ, പൂജ വാസ്‌ത്രാക്കര്‍, അരുദ്ധതി റെഡി, നുസ്‌ഹത്ത് പര്‍വീന്‍

click me!