വനിതാ ഐപിഎല്‍ മാര്‍ച്ചില്‍, അഞ്ച് ടീമുകള്‍ മത്സരത്തിന്

Published : Oct 13, 2022, 10:11 PM ISTUpdated : Oct 13, 2022, 10:12 PM IST
വനിതാ ഐപിഎല്‍ മാര്‍ച്ചില്‍, അഞ്ച് ടീമുകള്‍ മത്സരത്തിന്

Synopsis

ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ എലിമിനേറ്റര്‍ കളിക്കും. ഇതില്‍ ജയിക്കുന്നവര്‍ ഫൈനലിലെത്തും. ഓരോ ടീമിനും പരമാവധി അഞ്ച് വിദേശതാരങ്ങളെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാം.

മുംബൈ: പ്രഥമാ വനിതാ ഐപിഎല്ലിന് മാര്‍ച്ചില്‍ തുടക്കമാകുമെന്ന് റിപ്പോര്‍ട്ട്.  പുരുഷ ഐപിഎല്‍ തുടങ്ങുന്നതിന് തൊട്ട് മുമ്പ് പൂര്‍ത്തിയാവുന്ന രീതിയിലായിരിക്കും വനിതാ ഐപിഎല്‍ നടത്തുക. ആദ്യ വനിതാ ഐപിഎല്ലില്‍ അഞ്ച് ടീമുകളാണുണ്ടാകുക. ഓരോ ടീമുകളും രണ്ട് തവണ വീതം പരസ്പരം ഏറ്റുമുട്ടുന്ന രീതിയില്‍ ആകെ 20 മത്സരങ്ങളാകും ആദ്യ വനിതാ ഐപിഎല്ലില്‍ ഉണ്ടാകുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ എലിമിനേറ്റര്‍ കളിക്കും. ഇതില്‍ ജയിക്കുന്നവര്‍ ഫൈനലിലെത്തും. ഓരോ ടീമിനും പരമാവധി അഞ്ച് വിദേശതാരങ്ങളെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാം. ഒരു ടീമില്‍ പരമാവധി ഉള്‍പ്പെടുത്താവുന്ന ആകെ കളിക്കാരുടെ എണ്ണം 18 ആയിരിക്കും. ഇതില്‍ ആകെ ആറ് വിദേശതാരങ്ങളാവാം.ഐസിസി പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങളില്‍ നിന്ന് പരമാവധി നാലു താരങ്ങളെയും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഒരു താരത്തെയുമായിരിക്കും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ അനുമതി ഉണ്ടാകുക.

ഒടുവില്‍ വനിതാ ഐപിഎല്ലുമായി ബിസിസിഐ, ആദ്യ സീസണ്‍ അടുത്തവര്‍ഷം മാര്‍ച്ച് മുതല്‍

ഓസ്ട്രേലിയയിലെ വനിതാ ടി20 ലീഗായ ബിഗ് ബാഷിലും ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗിലും പരമാവധി മൂന്ന് വിദേശ താരങ്ങളെ മാത്രമെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാവു. ഈ രണ്ട് ലീഗുകളിലും ടീമിലെ അംഗങ്ങളുടെ പരമാവധി എണ്ണം 15 ആണ്. ഹോം എവേ അടിസ്ഥാനത്തിലുള്ള മത്സരക്രമം സാധ്യമല്ലാത്തതിനാല്‍ പരമവധി രണ്ട് വേദികളില‍ായി മത്സരങ്ങള്‍ പരിമിതപ്പെടുത്താനാണ് സാധ്യത. ആദ്യ പത്ത് മത്സരങ്ങള്‍ ഒരു വേദിയിലും അടുത്ത 10 മത്സരങ്ങള്‍ മറ്റൊരു വേദിയിലും നടത്തുന്ന രീതിയിലായിരിക്കും ടൂര്‍ണമെന്‍റ് നടത്തുക.

അടുത്ത വര്‍ഷം ഫെബ്രുവരി ഒമ്പത് മുതല്‍ 26 വരെ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് ശേഷമായിരിക്കും വനിതാ ഐപിഎല്‍ തുടങ്ങുക. വനിതാ ഐപിഎല്ലില്‍ ടീമുകളെ നഗരാടിസ്ഥാനത്തിലായിരിക്കും രൂപീകരിക്കുക. ടീമകളെ സ്വന്തമാക്കാന്‍ നിലവില്‍ പുരുഷ ടീമുകളെ സ്വന്തമാക്കിയവര്‍ക്കായിരിക്കും ആദ്യ അവസരം. ഈ മാസം 18ന് ചേരുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ വനിതാ ഐപിഎല്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിന നാളെ, തോറ്റാല്‍ പരമ്പര നഷ്ടം. ഗൗതം ഗംഭീറിന് നിര്‍ണായാകം