മിന്നു മണി ഇലവനില്‍; മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലിന് ടോസ് വീണു

Published : Mar 26, 2023, 07:09 PM ISTUpdated : Mar 26, 2023, 07:18 PM IST
മിന്നു മണി ഇലവനില്‍; മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലിന് ടോസ് വീണു

Synopsis

ഒറ്റ ജയമകലെ മുംബൈ ഇന്ത്യന്‍സിനെയും ഡൽഹി ക്യാപിറ്റല്‍സിനേയും കാത്തിരിക്കുന്നത് പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടമാണ്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗിന്‍റെ കന്നി കലാശപ്പോരിന് തുടക്കമാവാന്‍ മിനുറ്റുകള്‍ മാത്രം. മെഗ് ലാന്നിംഗിന്‍റെയും ഹര്‍മന്‍പ്രീത് കൗറിന്‍റേയും തന്ത്രങ്ങള്‍ ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടുന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഡല്‍ഹി ഒരു മാറ്റവുമായി ഇറങ്ങുമ്പോള്‍ മുംബൈ നിരയില്‍ മാറ്റമില്ല. ഡല്‍ഹി ക്യാപിറ്റല്‍സില്‍ പൂനം യാദവിന് പകരം മലയാളി താരം മിന്നു മണി പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി. 

ഒറ്റ ജയമകലെ മുംബൈ ഇന്ത്യന്‍സിനെയും ഡൽഹി ക്യാപിറ്റല്‍സിനേയും കാത്തിരിക്കുന്നത് പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടമാണ്. ലീഗ് റൗണ്ടിലെ എട്ട് കളിയിൽ ഇരു ടീമിനും ആറ് ജയം വീതമായിരുന്നു ഉണ്ടായിരുന്നത്. റൺനിരക്കിൽ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തിയ  ഡൽഹി നേരിട്ട് ഫൈനല്‍ ഉറപ്പിച്ചു. പ്ലേ ഓഫിൽ യു പി വാരിയേഴ്സിനെ തോൽപിച്ചാണ് മുംബൈ കലാശപ്പോരിന് ഇറങ്ങുന്നത്. ലീഗ് ഘട്ടത്തിലെ നേർക്കുനേർ പോരിൽ ഇരു ടീമും ഓരോ ജയം വീതം നേടി. മുംബൈ എട്ട് വിക്കറ്റിനും ഡൽഹി ഒൻപത് വിക്കറ്റിനുമാണ് ലീഗ് റൗണ്ടിൽ ജയിച്ചത്.

മുംബൈ ഇന്ത്യന്‍സ്: യാസ്‌തിക ഭാട്ടിയ(വിക്കറ്റ് കീപ്പര്‍), ഹെയ്‌ലി മാത്യൂസ്, നാറ്റ് സൈവര്‍ ബ്രണ്ട്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), മെലീ കേര്‍, പൂജ വസ്‌ത്രക്കര്‍, ഇസി വോങ്, അമന്‍ജോത് കൗര്‍, ഹുമൈറ കാസി, ജിന്തിമണി കലിത, സൈക്ക ഇഷാഖ്.

ഡല്‍ഹി ക്യാപിറ്റല്‍സ്: മെഗ് ലാന്നിംഗ്(ക്യാപ്റ്റന്‍), ഷെഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, മരാസാന്‍ കാപ്പ്, അലീസ് കാപ്‌സി, ജെസ്സ് ജൊനാസന്‍, അരുന്ധതി റെഡ്ഡി, താനിയ ഭാട്ടിയ(വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ശിഖ പാണ്ഡെ, മിന്നു മണി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'വാ മച്ചി..വാ മച്ചി...തൂക്ക്ഡാ ഇവനെ', വിക്കറ്റിന് പിന്നില്‍ നിന്ന് വരുണ്‍ ചക്രവര്‍ത്തിയോട് സഞ്ജു സാംസണ്‍
സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍