ഹര്‍മന്‍പ്രീത് വെടിക്കെട്ട്; വുമണ്‍സ് ടി20 ചലഞ്ച് കിരീടം സൂപ്പര്‍നോവയ്‌ക്ക്

Published : May 11, 2019, 10:51 PM ISTUpdated : May 11, 2019, 11:19 PM IST
ഹര്‍മന്‍പ്രീത് വെടിക്കെട്ട്; വുമണ്‍സ് ടി20 ചലഞ്ച് കിരീടം സൂപ്പര്‍നോവയ്‌ക്ക്

Synopsis

വെലോസിറ്റി മുന്നോട്ട് വെച്ച 122 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കിനില്‍ക്കേ അവസാന പന്തില്‍ സൂപ്പര്‍നോവ നേടി. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതാണ്(37 പന്തില്‍ 51) സൂപ്പര്‍നോവയുടെ വിജയശില്‍പി

ജയ്‌പൂര്‍: ഹര്‍മന്‍പ്രീത് കൗര്‍ വെടിക്കെട്ടില്‍ വുമണ്‍സ് ടി20 ചലഞ്ച് കിരീടം സൂപ്പര്‍നോവയ്‌ക്ക്. വെലോസിറ്റി മുന്നോട്ട് വെച്ച 122 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കിനില്‍ക്കേ അവസാന പന്തില്‍ സൂപ്പര്‍നോവ നേടി. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതാണ്(37 പന്തില്‍ 51) സൂപ്പര്‍നോവയുടെ വിജയശില്‍പി. 

മറുപടി ബാറ്റിംഗില്‍ ചമാരി തുടക്കത്തിലെ റണ്‍ഔട്ടായെങ്കിലും 23 റണ്‍സെടുത്ത പ്രിയ പൂനിയയും 22 റണ്‍സുമായി ജെമീമ റോഡ്രിഗസും സൂപ്പര്‍നോവയെ കരകയറ്റി. നടാലിയയും(2) സോഫിയും(3) വേഗം പുറത്തായെങ്കിലും ഹര്‍മന്‍പ്രീത് വേഗം കുതിച്ചു. എന്നാല്‍ 37 പന്തില്‍ 51 റണ്‍സ് എടുത്ത് നില്‍ക്കേ ഹര്‍മനെ അമേലി പുറത്താക്കി. എന്നാല്‍ ലീയും(2) രാധയും(10) സൂപ്പര്‍നോവയെ കിരീടത്തില്‍ എത്തിച്ചു. ജഹനാര രണ്ടും അമേലിയയും ദേവികയും ഓരോ വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത വെലോസിറ്റി നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 121 റണ്‍സെടുത്തു. വെലോസിറ്റിക്ക് രണ്ട് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. 37 റണ്‍സിന് അഞ്ച് വിക്കറ്റും വീണു. ക്യാപ്റ്റന്‍ മിതാലി രാജ് 1 1 റണ്‍സെടുത്ത് പുറത്തായി. സുഷ്‌മയ്‌ക്കൊപ്പം ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അമേലിയ കെറാണ് വെലോസിറ്റിയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. 

സുഷ്‌മ 40 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കെര്‍ 36 റണ്‍സെടുത്ത് പുറത്തായി. ഇരുവരും 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലീ താഹു രണ്ടും അനുജ പാട്ടീല്‍, സോഫി ഡിവൈന്‍, നടാലി, പുനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ബൗളര്‍ ആരെന്ന് ശ്രദ്ധിക്കാറില്ല'; തന്റെ വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി വൈഭവ് സൂര്യവന്‍ഷി
സഞ്ജു ഇറങ്ങുന്നു, ആദ്യജയം കൊതിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ