ആര്യനന്ദയും ഇഷിതയും ശ്രേയയും തിളങ്ങി; വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ 7 വിക്കറ്റിന് തകർത്ത് കേരളം

Published : Oct 09, 2026, 06:54 PM IST
Women's U19 Keralam

Synopsis

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് സ്കോറിങ് തുടങ്ങും മുൻപ് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ഇറാ ജാധവും ധ്രുവി ത്രിവേദിയും ചേർന്ന് നേടിയ 41 റൺസാണ് മുംബൈ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്.

റോപ്പർ: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ കരുത്തരായ മുംബൈയെ തോൽപിച്ച് കേരളം. ഏഴ് വിക്കറ്റിനായിരുന്നു കേരളത്തിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 19 ഓവറിൽ 87 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 21 പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. സ്കോര്‍: മുംബൈ 19 ഓവറിൽ 87ന് ഓൾ ഔട്ട്, കേരളം 16.3 ഓവറിൽ 91/3

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് സ്കോറിങ് തുടങ്ങും മുൻപ് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ഇറാ ജാധവും ധ്രുവി ത്രിവേദിയും ചേർന്ന് നേടിയ 41 റൺസാണ് മുംബൈ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ഇറാ ജാധവ് 21 ഉം ധ്രുവി ത്രിവേദി 24 ഉം റൺസ് നേടി മടങ്ങിയതോടെ മുംബൈയുടെ ബാറ്റിങ് തകർച്ചയ്ക്ക് തുടക്കമായി. തുടർന്നെത്തിയവരിൽ ഒരാൾ മാത്രമാണ് രണ്ടക്കം കടന്നത്. 87 റൺസിന് മുംബൈ ഇന്നിങ്സ് അവസാനിച്ചു. കേരളത്തിന് വേണ്ടി ആര്യനന്ദയും ഇഷിതയും മൂന്ന് വിക്കറ്റ് വീതവും അനുഷ്ക രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ക്യാപ്റ്റൻ ശ്രേയ സിജുവും അമീറ ബിഗവും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ഇവരുവരും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്തു. ശ്രേയ 33 ഉം അമീറ 28 ഉം റൺസെടുത്ത് പുറത്തായി. തുടർന്ന് ആര്യനന്ദയും (9) വി.ജെ. ശീതളും (6) ചേർന്ന് കേരളത്തെ അനായാസം വിജയത്തിലെത്തിച്ചു. മുംബൈയ്ക്ക് വേണ്ടി സ്വര ജാധവ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ടാം ടി20യിലും ഇന്ത്യക്കതിരെ ടോസ് ഭാഗ്യം വിൻഡീസിന് തന്നെ, വൈഭവ് ഇന്നും പ്ലേയിംഗ് ഇലവനിലില്ല, സഞ്ജു തുടരും
റണ്ണൗട്ടാക്കുമ്പോള്‍ പന്തിൽ പൂർണ്ണ നിയന്ത്രണം വേണോ?; പുതിയ നിയമത്തിലെ ആശയക്കുഴപ്പം തീർത്ത് എംസിസി