
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ആധികാരിക ജയവുമായി ലോക ടെസ്റ്റ് ചാമ്പ്യന്‍പ്പില്‍ ഓസ്ട്രേലിയ ഫൈനല്‍ ബര്‍ത്തുറപ്പിച്ചപ്പോള്‍ രണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സമനില വഴങ്ങിയ ന്യൂസിലന്‍ഡും പാക്കിസ്ഥാനും ഫൈനലിലെത്താതെ പുറത്തായി. ഇതോടെ ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകള്‍ ഉയരുകയും ചെയ്തു. ഓസ്ട്രേലിയ ഉള്‍പ്പെടെ നാലു ടീമുകള്‍ക്കാണ് ഇനി ഫൈനല്‍ സാധ്യതയുള്ളത്. ഇന്ത്യക്കും ഓസ്ട്രേലിയക്കും ഒപ്പം ദക്ഷിണാഫ്രിക്കും ശ്രീലങ്കക്കും ഇപ്പോഴും സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. ഓരോ ടീമുകളുടെയും ഫൈനല്‍ സാധ്യതകള്‍ എങ്ങനെയെന്ന് നോക്കാം.
ഓസ്ട്രേലിയ
ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ നാലു ടെസ്റ്റുകളുടെ പരമ്പര 3-1ന് ജയിച്ചാല്‍ വിജയശതമാനത്തില്‍ ഇന്ത്യക്ക് തൊട്ടുപിന്നിലുള്ള ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും മറികടന്ന് ഫൈനല്‍ ഉറപ്പിക്കാം. നിലവില്‍ 99 പോയന്‍റും 58.93 വിജയശതമാനവുമാണ് ഇന്ത്യക്കുള്ളത്. ഓസീസിനെതിരെ 3-1ന് പരമ്പര ജയിച്ചാല്‍ ഇന്ത്യക്ക് 62.5 വിജയശതമാനം ഉറപ്പിക്കാനാവും. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ശേഷിക്കുന്ന എല്ലാ ടെസ്റ്റും ജയിച്ചാലും ഇത് മറികടക്കാനാവില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പര 2-2 സമനിലയായാല്‍ ഇന്ത്യയുടെ വിജയശതമാനം 56.94 ആയി കുറയും.
ഐപിഎല്‍: റിഷഭ് പന്തിന് പകരം ഡല്‍ഹിയെ ആര് നയിക്കും; സാധ്യതകള്‍ ഇങ്ങനെ
അങ്ങനെ വന്നാല്‍ ദക്ഷിണാഫ്രിക്കക്ക് സാധ്യത തെളിയും. പക്ഷെ അതിനവര്‍ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് ജയിക്കുകയും വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന പരമ്പര 2-0ന് തൂത്തുവാരുകയും വേണം. അങ്ങനെയെങ്കില്‍ ദക്ഷിണാഫ്രിക്ക വിജയശതമാനത്തില്‍(60.00) ഇന്ത്യക്ക് മുന്നിലെത്തും. ശ്രീലങ്കക്കാകട്ടെ കാര്യങ്ങള്‍ കുറച്ചു കൂടി കടുപ്പമാണ്. ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന പരമ്പര 2-0ന് തൂത്തുവാരിയാല്‍ മാത്രമെ വിജയശതമാനത്തില്‍(61.11) ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും മറികടക്കാനാവു.
സമീപകാലത്ത് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും 46.97 വിജയശതമാനമുള്ള ഇംഗ്ലണ്ട് ഫൈനല്‍ കാണാതെ നേരത്തെ പുറത്തായി. ഇനിയുള്ള എല്ലാ ടെസ്റ്റും ജയിച്ചാലും വെസ്റ്റ് ഇന്‍ഡീസിന് പരമാവധി 50 വിജയശതമാനം മാത്രമെ നേടാനാവു എന്നതിനാല്‍ അവരും ഫൈനല്‍ കളിക്കില്ലെന്ന് ഉറപ്പാണ്. 38.46 വിജയശതമാനമുള്ള പാക്കിസ്ഥാനും 26.67 വിജയശതമാനമുള്ള ന്യൂസിലന്‍ഡിനും മുന്നിലുള്ള വഴികളും അടയുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!