ലാന്നിംഗ് തുടങ്ങി, ജൊനാസ്സനും ജമീമയും തീർത്തു; 200 കടന്ന് ഡല്‍ഹി, യുപിക്ക് 212 റണ്‍സ് വിജയലക്ഷ്യം

Published : Mar 07, 2023, 09:25 PM ISTUpdated : Mar 07, 2023, 09:34 PM IST
ലാന്നിംഗ് തുടങ്ങി, ജൊനാസ്സനും ജമീമയും തീർത്തു; 200 കടന്ന് ഡല്‍ഹി, യുപിക്ക് 212 റണ്‍സ് വിജയലക്ഷ്യം

Synopsis

ഓപ്പണിംഗില്‍ വമ്പനടികളുമായി മികച്ച തുടക്കമാണ് മെഗ് ലാന്നിംഗും ഷെഫാലി വർമ്മയും ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ക്ക് നല്‍കിയത്

നവി മുംബൈ: വനിതാ പ്രീമിയർ ലീഗില്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് ബാറ്റ് കൊണ്ട് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് കൂറ്റന്‍ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 211 റണ്‍സെടുത്തു. 42 പന്തില്‍ 70 നേടിയ ലാന്നിംഗാണ് ടോപ് സ്കോറർ. അവസാന ഓവറുകളില്‍ ജെസ് ജൊനാസ്സനും ജെമീമ റോഡ്രിഡസും വെടിക്കെട്ടുമായി ഡല്‍ഹിക്ക് കരുത്തായി. 

ഓപ്പണിംഗില്‍ വമ്പനടികളുമായി മികച്ച തുടക്കമാണ് മെഗ് ലാന്നിംഗും ഷെഫാലി വർമ്മയും ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ക്ക് നല്‍കിയത്. ലാന്നിംഗ് ആയിരുന്നു കൂടുതല്‍ അപകടകാരി. ഇരുവരും പവർപ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 62 റണ്‍സിലെത്തി. തൊട്ടടുത്ത തഹ്‍ലിയ മഗ്രാത്തിന്‍റെ ഓവറില്‍ സിക്സർ ശ്രമത്തിനിടെ ഷെഫാലി(14 പന്തില്‍ 17) കിരണ്‍ നവ്‌ഗൈറിന്‍റെ പറക്കും ക്യാച്ചില്‍ മടങ്ങി. പിന്നാലെ 32 പന്തില്‍ ലാന്നിംഗ് അർധസെഞ്ചുറി പൂർത്തിയാക്കി. മൂന്നാമതായി ക്രീസിലെത്തിയ മാരിസാന്‍ കാപ്പ് 12 പന്തില്‍ 16 റണ്‍സുമായി എക്കിള്‍സ്റ്റണിനും 10 പന്തില്‍ അതിവേഗം 21 റണ്‍സ് നേടിയ അലീസ് കാപ്സി 10 പന്തില്‍ 21 റണ്‍സെടുത്തും പുറത്തായപ്പോള്‍ ഒരറ്റത്ത് ലാന്നിംഗ് അടി തുടർന്നു. ടീമിനെ അനായാസം 100 കടത്തിയ ലാന്നിംഗ് 42 പന്തില്‍ 10 ഫോറും 3 സിക്സും സഹിതം 70 റണ്‍സുമായി രാജേശ്വരിക്ക് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്.  

അവസാന ഓവറുകളില്‍ ജെസ് ജൊനാസ്സനും ജെമീമ റോഡ്രിഡസും നടത്തിയ വെടിക്കെട്ട് ഡല്‍ഹിയെ ഇന്നിംഗ്സിലെ അവസാന ഓവറിലെ രണ്ടാം പന്തില്‍ 200 കടത്തി. ജൊനാസ്സന്‍ 20 പന്തില്‍ 42* ഉം ജെമീമ 22 പന്തില്‍ 44* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. ജെമീമ നാല് ഫോറും ജൊനാസ്സന്‍ മൂന്ന് വീതം ഫോറും സിക്സും നേടി. 

പ്ലേയിംഗ് ഇലവന്‍

ഡല്‍ഹി കാപിറ്റല്‍സ്: മെഗ് ലാന്നിംഗ് (ക്യാപ്റ്റന്‍), ഷെഫാലി വര്‍മ്മ, മരിസാനെ കാപ്പ്, ജമീമ റോഡ്രിഗസ്, അലീസ് കാപ്‌സി, ജെസ്സ് ജോനാസ്സന്‍, താനിയ ഭാട്ടിയ, അരുന്ധതി റെഡ്ഡി, ശിഖ പാണ്ഡെ, രാധ യാദവ്, ടാറാ നോറിസ്. 

യുപി വാരിയേഴ്‌സ്: അലീസ ഹീലി (ക്യാപ്റ്റന്‍), ശ്വേത സെഹ്രാവത്, കിരണ്‍ നവ്‌ഗൈര്‍, തഹ്ലിയ മഗ്രാത്ത്, ദീപ്തി ശര്‍മ, സിമ്രാന്‍ ഷെയ്ഖ്, ദേവിക വൈദ്യ, സോഫി എക്കിള്‍സ്റ്റണ്‍, ഷബ്‌നും ഇസ്മായില്‍, അഞ്ജലി ശര്‍വാണ്, രാജേശ്വരി ഗെയ്ക്വാദ്.

ഛേത്രിക്കും സംഘത്തിനും കൂവിവിളിയും അസഭ്യവർഷവും, അതും മുംബൈ ഫാന്‍സ് വക- വീഡിയോ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യം, മറ്റൊരു താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി ഹാർദ്ദിക് പാണ്ഡ്യ
'മൂന്നാം നമ്പറിലിറങ്ങാതെ ഒളിച്ചിരുന്നു, എന്നിട്ടും രക്ഷയില്ല', കളി ജയിച്ചിട്ടും സൂര്യകുമാറിനെതിരെ ആരാധകരോഷം