18 പന്തില്‍ വെടിക്കെട്ട് ഫിഫ്റ്റി, ഡങ്ക്‌ലിക്ക് റെക്കോർഡ്; പവർപ്ലേയില്‍ അടിപൂരം ഗുജറാത്ത്

Published : Mar 08, 2023, 08:00 PM ISTUpdated : Mar 08, 2023, 08:05 PM IST
18 പന്തില്‍ വെടിക്കെട്ട് ഫിഫ്റ്റി, ഡങ്ക്‌ലിക്ക് റെക്കോർഡ്; പവർപ്ലേയില്‍ അടിപൂരം ഗുജറാത്ത്

Synopsis

ഡങ്ക്‌ലി വെറും 18 പന്തില്‍ അർധസെഞ്ചുറി പൂർത്തിയാക്കി വനിതാ പ്രീമിയർ ലീഗിലെ വേഗമേറിയ ഫിഫ്റ്റിയുടെ റെക്കോർഡ് പേരിലാക്കി

മുംബൈ: വനിതാ പ്രീമിയർ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ജയന്‍റ്സിന് മികച്ച തുടക്കം. ബ്രബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ സ്നേഹ് റാണ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പവർപ്ലേ പിന്നിടുമ്പോള്‍ 64-1 എന്ന സ്കോറിലാണ് ഗുജറാത്ത് ടീം. 8 റണ്‍സുമായി സബിനേനി മേഘ്‌ന പുറത്തായപ്പോള്‍ സോഫിയ ഡങ്ക്‌ലിയും(22 പന്തില്‍ 54*), ഹർലീന്‍ ഡിയോളുമാണ്(3 പന്തില്‍ 2*) ക്രീസില്‍. ഡങ്ക്‌ലി വെറും 18 പന്തില്‍ അർധസെഞ്ചുറി പൂർത്തിയാക്കി വനിതാ പ്രീമിയർ ലീഗിലെ വേഗമേറിയ ഫിഫ്റ്റിയുടെ റെക്കോർഡ് പേരിലാക്കി. 

ആർസിബിക്കായി മേഗന്‍ ഷൂട്ട് ആദ്യം പന്തെടുത്തപ്പോള്‍ ഇന്നിംഗ്സിലെ ഒന്നാം ഓവറില്‍ സബിനേനി മേഘ്‌ന റണ്ണൊന്നും നേടിയില്ല. ഷൂട്ടിന്‍റെ ഓവർ മെയ്ഡനായി. എല്ലിസ് പെറിയുടെ രണ്ടാം ഓവറില്‍ സോഫിയ ഡങ്ക്‌ലി ഫോറോടെ അക്കൗണ്ട് തുറന്നു. ഈ ഓവറിലെ അവസാന പന്തില്‍ മേഘ്നയെ വിക്കറ്റിന് പിന്നില്‍ റിച്ച ഘോഷ് വിട്ടുകളഞ്ഞു. മൂന്നാം ഓവറില്‍ ഷൂട്ടിനെ കടന്നാക്രമിച്ച ഡങ്ക്‌ലി രണ്ടും മേഘ്ന ഒന്നും ഫോറുകള്‍ നേടിയതോടെ മൂന്നാം ഓവറില്‍ സ്കോർ 20 കടന്നു. എന്നാല്‍ അഞ്ചാം പന്തില്‍ മേഘ്നയെ(11 പന്തില്‍ 8) റിച്ച പിടികൂടി. തൊട്ടടുത്ത ഓവറില്‍ രേണുക സിംഗിനെ സിക്സിനും രണ്ട് ഫോറിനും ഡങ്ക്‌ലി പറത്തി. പ്രീതി ബോസ് എറിഞ്ഞ അഞ്ചാം ഓവറില്‍ 23 റണ്‍സാണ് ഡങ്ക്‌ലി അടിച്ചുകൂട്ടിയത്. ഇതോടെ താരം 18 പന്തില്‍ 50 പൂർത്തിയാക്കി റെക്കോർഡിട്ടു. 

പ്ലേയിംഗ് ഇലവനുകള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: സ്മൃതി മന്ദാന(ക്യാപ്റ്റന്‍), സോഫി ഡിവൈന്‍, പൂനം ഖെംനാര്‍, എല്ലിസ് പെറി, ഹീതര്‍ നൈറ്റ്, റിച്ചാ ഘോഷ്, കനിക അഹൂജ, ശ്രേയങ്ക പാട്ടില്‍, മേഗന്‍ ഷൂട്ട്, രേണുക സിംഗ്, പ്രീതി ബോസ്.

ഗുജറാത്ത് ജയന്‍റ്സ്: സബിനേനി മേഘ്‌ന, സോഫിയ ഡങ്ക്‌ലി, ഹര്‍ലീന്‍ ഡിയോള്‍, അന്നബെല്‍ സതര്‍ലാന്‍ഡ്, സുഷമ വര്‍മ, അഷ്‌ലി ഗാര്‍ഡ്‌നര്‍, ദയാലന്‍ ഹേമലത, സ്‌നേഹ് റാണ(ക്യാപ്റ്റന്‍), കിം ഗാര്‍ത്, മന്‍സി ജോഷി, തനൂജ കന്‍വാര്‍.

ആദ്യ ജയം തേടിയാണ് ഇരുവരും ഇറങ്ങുന്നത്. സ്മൃതി മന്ദാന നയിക്കുന്ന ആര്‍സിബി മുംബൈ ഇന്ത്യന്‍സിനോടും ഡല്‍ഹി കാപിറ്റല്‍സിനോടും തോറ്റിരുന്നു. ഗുജറാത്ത്, യുപി വാരിയേഴ്‌സിനോടും മുംബൈയോടുമാണ് തോറ്റത്. മാറ്റമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ പേശിവലിവ് അനുവഭപ്പെട്ട ക്യാപ്റ്റന്‍ ബേത് മൂണിക്ക് ഇനിയും തിരിച്ചുവരാനായില്ല. ആര്‍സിബി ഒരു മാറ്റം വരുത്തി. ദിശ കശത് പുറത്തായി. പകരം പൂനം ഖെംനാര്‍ ടീമിലെത്തി. 

ഡേവിഡ് വാർണർ അല്ല, സീസണിലെ ഗെയിം ചേഞ്ചറുടെ പേരുമായി ഡല്‍ഹി ക്യാപിറ്റല്‍സ് സിഇഒ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മികച്ച തുടക്കത്തിനായി എല്ലായ്പ്പോഴും അഭിഷേകിനെ ആശ്രയിക്കാനാവില്ല', തോല്‍വിക്കൊടുവില്‍ തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം