എല്ലിസ് പെറിക്ക് ഫിഫ്റ്റി, സോഫീ എക്കിള്‍സ്റ്റണിന് നാല് വിക്കറ്റ്; ആർസിബി 138ല്‍ പുറത്ത്

Published : Mar 10, 2023, 09:01 PM ISTUpdated : Mar 10, 2023, 09:05 PM IST
എല്ലിസ് പെറിക്ക് ഫിഫ്റ്റി, സോഫീ എക്കിള്‍സ്റ്റണിന് നാല് വിക്കറ്റ്; ആർസിബി 138ല്‍ പുറത്ത്

Synopsis

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടക്കം തന്നെ തിരിച്ചടിയോടെയായിരുന്നു

മുംബൈ: വനിതാ പ്രീമിയർ ലീഗില്‍ എല്ലിസ് പെറിയുടെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെ മികവില്‍ യുപി വാരിയേഴ്സിന് മുന്നില്‍ 139 റണ്‍സിന്‍റെ വിജയലക്ഷ്യം വച്ചുനീട്ടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർസിബി 19.3 ഓവറില്‍ 138 റണ്‍സില്‍ പുറത്തായി. 52 റണ്‍സെടുത്ത പെറിയാണ് ടോപ് സ്കോറർ. വനിതാ പ്രീമിയർ ലീഗില്‍ പെറിയുടെ ആദ്യ ഫിഫ്റ്റിയാണിത്. 36 റണ്ണെടുത്ത സോഫീ ഡിവൈനും മാത്രമേ ആർസിബിക്കായി തിളങ്ങാനായുള്ളൂ. സോഫീ എക്കിള്‍സ്റ്റണ്‍ നാലും ദീപ്തി ശർമ്മ മൂന്നും വിക്കറ്റ് നേടി. 

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടക്കം തന്നെ തിരിച്ചടിയോടെയായിരുന്നു. സോഫീ ഡിവൈന്‍ ഒരറ്റത്ത് റണ്‍സ് കണ്ടെത്തിയപ്പോഴും ക്യാപ്റ്റന്‍ സ്‍മൃതി മന്ദാന 6 പന്തില്‍ നാല് റണ്‍സുമായി പുറത്തായി. രാജേശ്വരി ഗെയ്ക്വാദിനായിരുന്നു വിക്കറ്റ്. കനിക അഹൂജയ്ക്കും തിളങ്ങാനായില്ല. കനിക 10 പന്തില്‍ 8 റണ്‍സുമായി ദീപ്തി ശർമ്മയുടെ പന്തില്‍ മടങ്ങി. 24 പന്തില്‍ 36 റണ്‍സ് നേടിയ സോഫീ ഡിവൈന്‍റെ പോരാട്ടം ഇതിനിടെ ആർസിബിക്ക് ആശ്വാസമായി. സോഫിയുടെ കുറ്റി എക്കിള്‍സ്റ്റണ്‍ പിഴുതെറിയുകയായിരുന്നു. വൈകാതെ തന്നെ ഹീത്തർ നൈറ്റും(2 പന്തില്‍ 2) പുറത്തായി. റണ്ണൗട്ടിലൂടെയായിരുന്നു മടക്കം. എന്നാല്‍ ഒരറ്റത്ത് തകർപ്പന്‍ ഷോട്ടുകളുമായി എല്ലിസ് പെറി ആർസിബിയെ 13-ാം ഓവറില്‍ 100 കടത്തി. 35 പന്തില്‍ പെറി ഫിഫ്റ്റി പൂർത്തിയാക്കുകയും ചെയ്തു. 

എല്ലിസ് പെറിക്കൊപ്പം ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച അഞ്ജലി സർവാനിയെ(10 പന്തില്‍ 12) സോഫീ എക്കിള്‍സ്റ്റണ്‍ മടക്കുമ്പോള്‍ ആർസിബി സ്കോർ 14.4 ഓവറില്‍ 116/5. സിക്സർ ശ്രമത്തിനിടെ എലിസ് പെറി ദീപ്തിയുടെ 17-ാം ഓവറില്‍ പുറത്തായി. പെറി 39 പന്തില്‍ 6 ഫോറും ഒരു സിക്സും സഹിതം 52 റണ്‍സെടുത്തു. രണ്ട് പന്തിന്‍റെ ഇടവേളയില്‍ എറിന്‍ ബേണ്‍സിന്‍റെ(9 പന്തില്‍ 12) സ്റ്റംപ് തെറിച്ചു. രാജേശ്വരിയുടെ അടുത്ത ഓവറിലെ പന്തില്‍ ഇല്ലാത്ത റണ്ണിനായി ഓടിയ റിച്ച ഘോഷ്(1 പന്തില്‍) റണ്ണൗട്ടായി. എക്കിള്‍സ്റ്റണിന്‍റെ അവസാന ഓവറിലെ രണ്ടും മൂന്നും പന്തുകളിലായി രേണുക സിംഗും(8 പന്തില്‍ 3), സഹാന പവാറും(0) പുറത്തായി. അഞ്ച് റണ്ണുമായി കൊമാല്‍ സന്‍സാദ് പുറത്താവാതെ നിന്നു. 

ഇലവനുകള്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ: സ്‍മൃതി മന്ദാന(ക്യാപ്റ്റന്‍), സോഫീ ഡിവൈന്‍, എല്ലിസ് പെറി, ഹീത്തർ നൈറ്റ്, റിച്ച ഘോഷ്(വിക്കറ്റ് കീപ്പർ), എറിന്‍ ബേണ്‍സ്, ശ്രേയങ്ക പാട്ടീല്‍, കനിക അഹൂജ, സഹാന പവാർ, കൊമാല്‍ സന്‍സാദ്, രേണുക സിംഗ് ഠാക്കൂർ. 

യുപി വാറിയേഴ്സ്: അലീസ ഹീലി(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), ശ്വേത സെഹ്‍രാവത്ത്, കിരണ്‍ നവ്‍ഗൈർ, തഹ്‍ലിയ മഗ്രാത്ത്, ദീപ്തി ശർമ്മ, ഗ്രേസ് ഹാരിസ്, ദേവിക വൈദ്യ, സിമ്രാന്‍ ഷെയ്ഖ്, സോഫീ എക്കിള്‍സ്റ്റണ്‍, അഞ്ജലി സർവാനി, രാജേശ്വരി ഗെയ്‍ക്വാദ്.

രോഹിത്തിന്‍റെ തീരുമാനം പിഴച്ചു, പേസർമാർക്ക് പ്രായമായി; ക്യാപ്റ്റനെതിരെ തുറന്നടിച്ച് രവി ശാസ്ത്രി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

23 വർഷത്തിനിടെ ആദ്യം, ഏകദിന ചരിത്രത്തില്‍ നാലാം തവണ, നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഓസ്ട്രേലിയ; ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്നടിഞ്ഞു
സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി കെസിഎ; കായംകുളത്ത് മൾട്ടി സ്പോർട്സ് കോംപ്ലക്സ് പരിഗണനയില്‍