
മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അല്‍പസമയത്തിനകം ഇറങ്ങും. യുപി വാരിയേഴ്‌സാണ് എതിരാളികള്‍. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ സ്‌മൃതി മന്ദാന ബൗളിംഗ് തെരഞ്ഞെടുത്തു. പരിക്ക് മാറി കനികാ അഹൂജ പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തിയതാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇലവനിലെ ഏക മാറ്റം. അതേസമയം യുപി വാരിയേഴ്‌സില്‍ ഷബ്‌നിം ഇസ്‌മായിലിന് പകരം ഗ്രേസ് ഹാരിസ് മടങ്ങിയെത്തി.
സീസണിലെ ആദ്യ ജയം തേടിയാണ് ആര്‍സിബി നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. കളിച്ച അഞ്ചില്‍ അഞ്ച് മത്സരങ്ങളും തോറ്റ ഏക ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. നാല് കളികളില്‍ 4 പോയിന്‍റുള്ള യുപി വാരിയേഴ്‌സ് നിലവിൽ മൂന്നാം സ്ഥാനത്താണ്. ഇന്നലെ ഗുജറാത്ത് ജയന്‍റ്‌സിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യന്‍സ് വനിതകള്‍ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. സീസണില്‍ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ടീമാണ് മുംബൈ. അഞ്ചില്‍ നാല് ജയമുള്ള ഡല്‍ഹി ക്യാപിറ്റല്‍സാണ് രണ്ടാം സ്ഥാനത്ത്.
പ്ലേയിംഗ് ഇലവനുകള്‍
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: സ്‌മൃതി മന്ദാന(ക്യാപ്റ്റന്‍), സോഫീ ഡിവൈന്‍, എല്ലിസ് പെറി, ഹീത്തര്‍ നൈറ്റ്, റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍) ശ്രേയങ്ക പാട്ടീല്‍, ദിഷ കസാത്ത്, മെഗാന്‍ ഷൂട്ട്, ആശ ശോഭന, രേണുക സിംഗ് ഠാക്കൂര്‍, കനിക അഹൂജ.
യുപി വാരിയേഴ്‌സ്: അലീസ ഹീലി(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ദേവിക വൈദ്യ, കിരണ്‍ നവ്‌ഗൈര്‍, ഗ്രേസ് ഹാരിസ്, തഹ്‌ലിയ മഗ്രാത്ത്, സിമ്രാന്‍ ഷെയ്‌ഖ്, സോഫീ എക്കിള്‍സ്റ്റണ്‍, ദീപ്‌തി ശര്‍മ്മ, ശ്വേത ശെഹ്‌രാവത്ത്, അഞ്ജലി സര്‍വാനി, രാജേശ്വരി ഗെയ്‌ക്‌വാദ്.
മുംബൈ ഏകദിനം: കളിക്കണമെങ്കില്‍ വാര്‍ണര്‍ക്ക് മുമ്പില്‍ കടമ്പകളേറെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!