ഐപിഎല്‍ താരലേലം: ഷെഫാലിയെ ഡല്‍ഹി കാപിറ്റല്‍സ് റാഞ്ചി! കൂടെ മറ്റൊരു സൂപ്പര്‍ താരവും; അമേലിയ കേര്‍ ഗുജറാത്തില്‍

Published : Feb 13, 2023, 04:05 PM IST
ഐപിഎല്‍ താരലേലം: ഷെഫാലിയെ ഡല്‍ഹി കാപിറ്റല്‍സ് റാഞ്ചി! കൂടെ മറ്റൊരു സൂപ്പര്‍ താരവും; അമേലിയ കേര്‍ ഗുജറാത്തില്‍

Synopsis

ഇംഗ്ലീഷ് താരം സോഫിയ ഡങ്ക്‌ലിയെ 60 ലക്ഷത്തിന് ഗുജറാത്ത് ജെയന്റ്‌സ് സ്വന്തമാക്കി. ന്യൂസിലന്‍ഡ് യുവതാരം അമേലിയ കേറിനെ ഒരു കോടിക്ക് മുബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ താരം ഷബ്‌നിം ഇസ്മയിലിനെ ഒരു കോടിക്ക യുപി വാരിയേഴ്‌സ് ടീമിലെത്തിച്ചു.

മുംബൈ: വനിതാ ഐപിഎല്‍ താരലേലത്തില്‍ ജമീമ റോഡ്രിഗസിലൂടെ ആദ്യ അക്കൗണ്ട് തുറന്ന് ഡല്‍ഹി കാപിറ്റല്‍സ്. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2.2 കോടിക്കാണ് ഡല്‍ഹി ടീമിലെത്തിച്ചത്. കഴിഞ്ഞ ദിവസം ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ  തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു ജമീമ. 38 പന്തില്‍ 53 റണ്‍സുമായി പുറത്താവാതെ നിന്ന് ജമീമ ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. 

അതേസമയം ഇംഗ്ലീഷ് താരം സോഫിയ ഡങ്ക്‌ലിയെ 60 ലക്ഷത്തിന് ഗുജറാത്ത് ജെയന്റ്‌സ് സ്വന്തമാക്കി. ന്യൂസിലന്‍ഡ് യുവതാരം അമേലിയ കേറിനെ ഒരു കോടിക്ക് മുബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ താരം ഷബ്‌നിം ഇസ്മയിലിനെ ഒരു കോടിക്ക യുപി വാരിയേഴ്‌സ് ടീമിലെത്തിച്ചു. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഷെഫാലി വര്‍മയെ രണ്ട് കോടിക്ക് ഡല്‍ഹി സ്വന്തമാക്കി. ഓസീസ് താരം മെഗ് ലാന്നിംഗ് 1.1 കോടിക്കും ഡല്‍ഹിയിലെത്തി. ന്യൂസിലന്‍ഡിന്റെ സൂസി ബെയ്റ്റ്‌സ്, ദക്ഷിണാഫ്രിക്കയുടെ ടസ്മിന്‍ ബ്രിട്ട്‌സ്, ലൗറ വോള്‍വാര്‍ട്ട്, ഇംഗ്ലണ്ടിന്റെ താമി ബ്യൂമോന്റ് എന്നിവര്‍ക്ക് ആവശ്യക്കാരുണ്ടായില്ല. 

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ യുപി വാരിയേഴ്‌സിന് വേണ്ടി കളിക്കും. 50 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ 2.6 കോടിക്കാണ് യുപി സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ജെയന്റ്‌സ് എന്നിവര്‍ താല്‍പര്യം കാണിച്ചിരുന്നു. എന്നാല്‍ യുപി ഉറച്ചുനിന്നു. അതേസമയം ഇന്ത്യന്‍ പേസര്‍ രേണുക സിംഗിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 1.5 കോടിക്കാണ് രേണുക ആര്‍സിബിയിലെത്തിയത്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ നതാലി സ്‌കിവര്‍ 3.2 കോടിക്ക് മുംബൈ ഇന്ത്യന്‍സിലെത്തി. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയ്ക്കാണ് സ്‌കിവര്‍ മുംബൈയിലെത്തിയ്. ഓസ്‌ട്രേലിയന്‍ താരം തഹ്ലിയ മഗ്രാത്തിനെ 1.4 കോടിക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ബേത് മൂണിയെ രണ്ട് കോടിക്ക് ഗുജറാത്ത് സ്വന്തമാക്കി.

ആറ് വിദേശതാരങ്ങള്‍ അടക്കം പരമാവധി 18 കളിക്കാരെയാണ് ഓരോ ടീമിനും സ്വന്തമാക്കാനാവുക. ആകെ 90 കളിക്കാരെയാണ് ലേലത്തിലൂടെ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, അദാനി ഗ്രൂപ്പ്, കാപ്രി ഗ്ലോബല്‍ എന്നിവരുടെ ഉടമസ്ഥതതയിലുള്ള അഞ്ച് ടീമുകളും ചേര്‍ന്ന് സ്വന്തമാക്കുക.

വനിതാ ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ ആകെ 22 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയന്റ്‌സിന്റെയും ജുലന്‍ ഗോസ്വാമി മുംബൈ ഇന്ത്യന്‍സിന്റെയും മെന്റര്‍മാരാണ്. മാര്‍ച്ച് നാലു മുതല്‍ 26 വരെയാണ് ആദ്യ വനിതാ ഐപിഎല്‍. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക.

നാഗ്‌പൂരില്‍ ഓസ്ട്രേലിയക്കെതിരായ സിക്സര്‍ പൂരം; കാരണം വ്യക്തമാക്കി മുഹമ്മദ് ഷമി-വീഡിയോ

PREV
Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്, ടീമില്‍ മാറ്റം; വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്ത്
നേരിട്ടത് 409 പന്തുകള്‍! വീഴാതെ പ്രതിരോധിച്ച് ഗ്രീവ്‌സ്-റോച്ച് സഖ്യം; ന്യൂസിലന്‍ഡിനെതിരെ വിജയതുല്യമായ സമനില