ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: അശ്വിനെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്

By Web TeamFirst Published May 28, 2021, 3:35 PM IST
Highlights

പതിമൂന്ന് മത്സരങ്ങളില്‍ 67 വിക്കറ്റ് വീഴ്‌ത്തിയ അശ്വിന്‍ മറികടക്കേണ്ടത് 14 മത്സരങ്ങളില്‍ 70 വിക്കറ്റുള്ള ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെ.

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന് സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍. നാല് വിക്കറ്റ് കൂടി നേടിയാല്‍ അശ്വിന് ടൂര്‍ണമെന്‍റിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാകാം. പതിമൂന്ന് മത്സരങ്ങളില്‍ 67 വിക്കറ്റ് വീഴ്‌ത്തിയ അശ്വിന്‍ മറികടക്കേണ്ടത് 14 മത്സരങ്ങളില്‍ 70 വിക്കറ്റുള്ള ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെ. മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ (69 വിക്കറ്റ്) പിന്തള്ളി രണ്ടാമതെത്താം. 

ടെസ്റ്റ് ചാമ്പ്യന്‍ഷില്‍ ഇതുവരെ അശ്വിന് 4 നാല് വിക്കറ്റ് നേട്ടമുണ്ട്. ഇന്നിംഗ്‌സിലെ മികച്ച പ്രകടനം 7/145 ആണ്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ ഒന്‍പത് ടെസ്റ്റുകളും ഓസ്‌ട്രേലിയയില്‍ മൂന്നും ന്യൂസിലന്‍ഡില്‍ ഒരു മത്സരവുമാണ് അശ്വിന്‍ കളിച്ചത്. ഹോം വേദികളില്‍ 52 ഉം വിദേശത്ത് 15 ഉം (ഓസ്‌ട്രേലിയയില്‍ 12, ന്യൂസിലന്‍ഡില്‍ 3) വിക്കറ്റുകള്‍ അശ്വിന്‍ വീഴ്‌ത്തി. കരിയറിലാകെ ഇംഗ്ലണ്ടില്‍ ആറ് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള രവിചന്ദ്ര അശ്വിന്‍ 32.92 ശരാശരിയില്‍ 14 വിക്കറ്റാണ് വീഴ്‌ത്തിയിട്ടുണ്ട്.

സതാംപ്‌ടണില്‍ ജൂണ്‍ 18നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് കലാശപ്പോര് ആരംഭിക്കുന്നത്. ഇന്ത്യയെ വിരാട് കോലിയും ന്യൂസിലന്‍ഡിനെ കെയ്‌ന്‍ വില്യംസണും നയിക്കും. ഇന്ത്യന്‍ ടീം ജൂണ്‍ രണ്ടിന് യുകെയിലേക്ക് തിരിക്കും. നിലവില്‍ മുംബൈയില്‍ ക്വാറന്‍റീനിലാണ് ടീം ഇന്ത്യ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ഇന്ത്യ കളിക്കുന്നുണ്ട്. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയെങ്കില്‍ വിജയി ആരാവും ? മറുപടിയുമായി ഐസിസി

ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുമെന്ന് മൈക്കല്‍ വോൻ; വായടപ്പിക്കുന്ന മറുപടിയുമായി വസീം ജാഫര്‍, പോര് തുടരുന്നു

മുരളീധരന്‍റെ ലോകറെക്കോര്‍ഡ് തകര്‍ക്കുക ഇന്ത്യന്‍ സ്പിന്നറെന്ന് ബ്രാഡ് ഹോഗ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!