ഓവലില്‍ കാറ്റ് അവന് അനുകൂലം, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തിളങ്ങുക ആരെന്ന് വ്യക്തമാക്കി ഗ്രെഗ് ചാപ്പല്‍

Published : Jun 05, 2023, 12:11 PM IST
ഓവലില്‍ കാറ്റ് അവന് അനുകൂലം, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തിളങ്ങുക ആരെന്ന് വ്യക്തമാക്കി ഗ്രെഗ് ചാപ്പല്‍

Synopsis

എന്‍റെ അനുഭവ സമ്പത്തില്‍ നിന്ന് പറയുകയാണെങ്കില്‍ ഓവലിലെ പിച്ച് ഓസ്ട്രേലിയയിലെ പിച്ചുകള്‍ക്ക് സമാനമായി ബൗണ്‍സുള്ളതായിരിക്കും. അതുപോലെ ഇതുവരെയുള്ള കാലാവസ്ഥ വെച്ചു നോക്കുകയാണെങ്കില്‍ വരണ്ട കാലവസ്ഥയായിരിക്കും ഓവലില്‍.

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ മറ്റന്നാള്‍ പോരിനിറങ്ങുമ്പോള്‍ ഐപിഎല്‍ ഹാങോവറില്‍ എത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ടെസ്റ്റ് മോഡിലേക്ക് മാറാനാവുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ആരാധകര്‍.  ഐപിഎല്‍ കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലാണ് ഇന്ത്യന്‍ താരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. മറുവശത്ത് ഓസ്ട്രേലിയ ആകട്ടെ ഇംഗ്ലണ്ടില്‍ നേരത്തെ എത്തി പരിശീലനം തുടങ്ങിയിരുന്നു.

ഇതൊക്കെയാണെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തിളങ്ങുക ഒരു ഇന്ത്യന്‍ ബാറ്ററായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും ഓസ്ട്രേലിയന്‍ താരവുമായ ഗ്രെഗ് ചാപ്പല്‍. മറ്റാരുമല്ല, വിരാട് കോലി തന്നെ. ഓവലിലെ സാഹചര്യങ്ങള്‍ കോലിക്ക് അനുകൂലമാണെന്നും ഓവലില്‍ മികച്ച ബൗണ്‍സുണ്ടാകുമെന്നതും ഇപ്പോള്‍ വരണ്ട കാലാവസ്ഥയാണെന്നതും കോലിയെ സംബന്ധിച്ച് അനുകൂലമാണെന്നും ചാപ്പല്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരെ ബാറ്റ് ചെയ്യാന്‍ എപ്പോഴും ഇഷ്ടപ്പെടുന്ന ബാറ്ററാണ് കോലി. ഓസ്ട്രേലിയയില്‍ മുമ്പും അദ്ദേഹം മികവ് കാട്ടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പോരാട്ടവീര്യത്തിന്‍റെ കാര്യത്തില്‍ ഒട്ടും പിന്നില്ലലാത്ത കോലി വെല്ലുവിളികളില്‍ നിന്ന് ഒളിച്ചോടാറുമില്ല. എന്‍റെ അനുഭവ സമ്പത്തില്‍ നിന്ന് പറയുകയാണെങ്കില്‍ ഓവലിലെ പിച്ച് ഓസ്ട്രേലിയയിലെ പിച്ചുകള്‍ക്ക് സമാനമായി ബൗണ്‍സുള്ളതായിരിക്കും. അതുപോലെ ഇതുവരെയുള്ള കാലാവസ്ഥ വെച്ചു നോക്കുകയാണെങ്കില്‍ വരണ്ട കാലവസ്ഥയായിരിക്കും ഓവലില്‍.

കോലിയും രോഹിത്തും സ്മിത്തുമില്ല, സര്‍പ്രൈസുകളുമായി ലോക ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ

ഇത് രണ്ടും കോലിയുടെ ബാറ്റിംഗിന് അനുകൂലമായ കാര്യങ്ങളാണ്. വരണ്ട കാലാവസ്ഥ തുടരുകയാണെങ്കില്‍ ഇംഗ്ലണ്ടില്‍ കോലിക്കൊരു ഓസ്ട്രേലിയന്‍ പിച്ച് കിട്ടിയതുപോലെയിരിക്കും. മുമ്പ് ഓസ്ട്രേലിയയില്‍ മികവ് കാട്ടിയിട്ടുള്ള കോലിക്ക് മാനസികമായി ടി20 മോഡില്‍ നിന്ന് മാറിയിട്ടുണ്ടെങ്കില്‍ ഓവലിലെ സാഹചര്യങ്ങളില്‍ റണ്ണടിക്കാനാവും. കോലിയുടെ പ്രകടനമാവും ഫൈനലില്‍ നിര്‍ണായകമാകുകയെന്നും ഗ്രെഗ് ചാപ്പല്‍ പറഞ്ഞു.

ബുധനാഴ്ച ഇംഗ്ലണ്ടിലെ ഓവലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങുന്നത്.

PREV
click me!

Recommended Stories

ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്
ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍