
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ നയിച്ച് ഇറങ്ങിയതോടെ ക്യാപ്റ്റൻസിയിൽ ഏഷ്യൻ റെക്കോർഡിട്ട് വിരാട് കോലി. ടെസ്റ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിക്കുന്ന നായകനെന്ന റെക്കോർഡാണ് കോലിക്ക് സ്വന്തമായത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ക്യാപ്റ്റനെന്ന നിലയിൽ കോലിയുടെ 61-ാം ടെസ്റ്റാണ്. 60 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച എം എസ് ധോണിയുടെ റെക്കോർഡാണ് കോലി ഇന്ന് മറികടന്നത്.
ഏഷ്യൻ താരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ നായകനാണ് കോലി. 56 ടെസ്റ്റുകളിൽ ശ്രീലങ്കയെ നയിച്ചിട്ടുള്ള ശ്രീലങ്കയെ അർജ്ജുന രണതുഗയും പാക്കിസ്ഥാന്റെ മിസ്ബാ ഉൾ ഹഖുമാണ് ഏഷ്യൻ താരങ്ങളിൽ കോലിക്ക് പിന്നിലുള്ളത്.
ടെസ്റ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റനായിട്ടുള്ള താരങ്ങളിൽ നിലവിൽ ആറാം സ്ഥാനത്താണ് കോലി. 109 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെ നയിച്ച ഗ്രെയിം സ്മിത്തിാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ക്യാപ്റ്റനെ നിലയിൽ 100 കൂടതൽ മത്സരം കളിച്ചിട്ടുള്ള ഒരേയൊരു കളിക്കാരനും സ്മിത്താണ്.
93 ടെസ്റ്റുകളിൽ ഓസ്ട്രേലിയയെ നയിച്ചിട്ടുളള അലൻ ബോർഡറാണ് രണ്ടാം സ്ഥാനത്ത്. സ്റ്റീഫൻ ഫ്ലെമിംഗ്(80), റിക്കി പോണ്ടിംഗ്(77), ക്ലൈവ് ലോയ്ഡ്(74) എന്നിവരാണ് കോലിക്ക് മുന്നിലുള്ളവർ. 61ാം മത്സരത്തിൽ ഇന്ത്യയെ നയിക്കുന്ന കോലി ഇതുവരെ 36 മത്സരങ്ങളിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചപ്പോൾ 14 എണ്ണത്തിൽ തോറ്റു.
ടെസ്റ്റിലെ വിജയശതമാനത്തിൽ സ്റ്റീവ് വോക്കും(71.92), റിക്കി പോണ്ടിംഗിനും(62.33) പിന്നിൽ മൂന്നാം സ്ഥാനത്താണ് കോലി.59.01 ആണ് ടെസ്റ്റിൽ കോലിയുടെ വിജയശതമാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!