ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യക്കെതിരെ സര്‍പ്രൈസ് ഇലവനുമായി കിവികള്‍; ടോസറിയാം

Published : Jun 19, 2021, 02:42 PM ISTUpdated : Jun 19, 2021, 02:52 PM IST
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യക്കെതിരെ സര്‍പ്രൈസ് ഇലവനുമായി കിവികള്‍; ടോസറിയാം

Synopsis

ഇന്നലെ മഴ കാരണം ടോസ് ഇടാന്‍ പോലുമായിരുന്നില്ല. തുടര്‍ന്നും കാലാവസ്ഥ കലാശപ്പോരിന്‍റെ ആവേശം കെടുത്തും എന്ന ആശങ്കയുണ്ട്.

സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മഴപ്പേടിക്കിടെ ഇന്ത്യയും ന്യൂസിലന്‍ഡും അല്‍പസമയത്തിനകം ഇറങ്ങും. സതാംപ്‌ടണിലെ റോസ്‌ബൗളില്‍ രണ്ടാം ദിനം ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിംഗിനയച്ചു. സ്‌പിന്നര്‍മാരില്ലാതെ നാല് മുന്‍നിര പേസറും ഒരു ഓള്‍റൗണ്ടറുമായാണ് കിവികള്‍ ഇന്ത്യയെ നേരിടുക. ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 

മഴപ്പേടിയില്‍ മത്സരം

ഇന്നലെ മഴ കാരണം ടോസ് ഇടാന്‍ പോലുമായിരുന്നില്ല. തുടര്‍ന്നും കാലാവസ്ഥ കലാശപ്പോരിന്‍റെ ആവേശം കെടുത്തും എന്ന ആശങ്കയുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യം ന്യൂസിലന്‍ഡിന് മേല്‍ക്കൈ നല്‍കും എന്നിരിക്കേ സതാംപ്‌ടണിലെ കാലാവസ്ഥ ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്. മത്സരം മഴ കൊണ്ടുപോയാൽ കിരീടം ഇരു ടീമുകളും പങ്കിടും. 

അതിശക്തമായ പ്ലേയിംഗ് ഇലവനുമായാണ് വിരാട് കോലിയും കെയ്‌ന്‍ വില്യംസണും ചരിത്ര ഫൈനലിന് ഇറങ്ങുന്നത്. ടീം ഇന്ത്യ അന്തിമ ഇലവനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ഇന്ത്യക്കായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്യും. മൂന്ന് പേസര്‍മാരും രണ്ട് സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരുമാണ് കോലിപ്പടയിലുള്ളത്. റിഷഭ് പന്താണ് വിക്കറ്റിന് പിന്നില്‍. അതേസമയം സര്‍പ്രൈസാക്കി വച്ചിരുന്ന ഇലവനെ പ്രഖ്യാപിച്ചപ്പോഴും ന്യൂസിലന്‍ഡ് സസ്‌പെന്‍സ് കാത്തു. 

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ജസ്‌പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി.  

ന്യൂസിലന്‍ഡ് ടീം

ടോം ലാഥം, ദേവോണ്‍ കോണ്‍വേ, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്‍‌റി നിക്കോള്‍സ്, ബി ജെ വാട്‌ലിങ്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, കെയ്‌ല്‍ ജാമീസണ്‍, നീല്‍ വാഗ്നര്‍, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്.

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ: സതാംപ്ടണിലെ രണ്ടാം ദിവസത്തെ കാലാവസ്ഥ പ്രവചനം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; മഴക്ക് ശമനമില്ല; ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.#BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സി കെ നായിഡു ട്രോഫി: കേരളത്തിന് വിജയപ്രതീക്ഷ; 364 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഗോവയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം
സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയെ തകര്‍ത്ത് കേരളം; ആശ ശോഭനയ്ക്ക് ആറ് വിക്കറ്റ്