രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ മത്സരക്രമം പ്രഖ്യാപിച്ചു

Published : Jun 24, 2021, 07:02 PM IST
രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ മത്സരക്രമം പ്രഖ്യാപിച്ചു

Synopsis

ഡിസംബർ-ജനുവരി മാസങ്ങളിൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുശേഷം ശ്രീലങ്കയുമായി മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ ഹോം സീരീസാകും ഇത്.  

മുംബൈ: ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റതിന് പിന്നാലെ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യയുടെ മത്സരക്രമം പ്രഖ്യാപിച്ചു. ഓ​ഗസ്റ്റിൽ ഇം​ഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇതിൽ ആദ്യത്തേത്.

ഇം​ഗ്ലണ്ട് പരമ്പരക്ക് ശേഷം ഐപിഎല്ലും ടി20 ലോകകപ്പും കഴിഞ്ഞ് നവംബറിൽ ലോക ടെസ്റ്റ് ചാമ്പ്യൻമാരായ ന്യൂസിലൻഡുമായി ഇന്ത്യ രണ്ട് ടെസ്റ്റുകളിൽ കളിക്കും. ഇന്ത്യയിലാകും ഈ പരമ്പര. ഇതിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയാണ് അടുത്തത്. ഡിസംബർ-ജനുവരി മാസങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പരമ്പരയിൽ മൂന്ന് ടെസ്റ്റുകളാണുണ്ടാകുക.

ഡിസംബർ-ജനുവരി മാസങ്ങളിൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുശേഷം ശ്രീലങ്കയുമായി മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ ഹോം സീരീസാകും ഇത്.

ശ്രീലങ്കക്കെതിരായ പരമ്പരക്കുശേഷം നാട്ടിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ കളിക്കുക. 2022 പകുതിക്കുശേഷം നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഓസ്ട്രേലിയ ഇന്ത്യയിൽ കളിക്കുക. ഇതിനുശേഷം ബം​ഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര കൂടി അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമായി ഇന്ത്യ കളിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്