ഓസീസിനെ വീഴ്ത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ കുതിപ്പുമായി ബംഗ്ലാദേശ്, ഇന്ത്യക്കും ശ്രീലങ്കക്കും തിരിച്ചടി

Published : Aug 16, 2026, 12:51 PM IST
Bangladesh Win

Synopsis

ഡാർവിനിലെ ചരിത്ര വിജയത്തോടെ 40 പോയിന്‍റും 66.67പോയിന്‍റ് ശതമാനവുമായാണ് ബംഗ്ലാദേശ് നാലാം സ്ഥാനം സുരക്ഷിതമാക്കിയത്.

ഡാർവിൻ:ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിലെ ചരിത്ര ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ വൻ കുതിപ്പുമായി ബംഗ്ലാദേശ്. ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റ് വിജയം ആഘോഷിച്ച ബംഗ്ലാദേശ്, പോയിന്‍റ് ശതമാനം കുത്തനെ ഉയർത്തിയാണ് നാലാം സ്ഥാനം സുരക്ഷിതമാക്കിയത്. ഡാർവിനിലെ മർറാര ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്‍റെ ജയം. ഒന്നാം ഇന്നിങ്സിൽ 228 റൺസിന്‍റെ കൂറ്റൻ ലീഡ് വഴങ്ങിയ ഓസ്ട്രേലിയയെ രണ്ടാം ഇന്നിങ്സിൽ 284 റൺസിന് പുറത്താക്കിയ ബംഗ്ലാദേശ് വിജയലക്ഷ്യമായ 57 റൺസ് വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

ഡാർവിനിലെ ചരിത്ര വിജയത്തോടെ 40 പോയിന്‍റും 66.67പോയിന്‍റ് ശതമാനവുമായാണ് ബംഗ്ലാദേശ് നാലാം സ്ഥാനം സുരക്ഷിതമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി കളിച്ച 5 ടെസ്റ്റില്‍ 3 ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് ബംഗ്ലാദേശിനുള്ളത്. അതേസമയം, സ്വന്തം നാട്ടിൽ നാണംകെട്ട തോല്‍വി വഴങ്ങിയെങ്കിലും 84 പോയിന്‍റും 77.78 പോയിന്‍റ് ശതമാനവുമായി ഓസ്ട്രേലിയ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്തത്. എന്നാല്‍ ബംഗ്ലാദേശിനെതിരായ തോല്‍വിയോടെ ഓസ്ട്രേലിയയുടെ പോയിന്‍റ് ശതമാനം 87.50-ൽ നിന്ന് 77.78 ആയി ഇടിഞ്ഞു. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻപ്പിൽ കളിച്ച ഒമ്പത് ടെസ്റ്റുകളിൽ ഓസീസിന്‍റെ രണ്ടാമത്തെ മാത്രം തോൽവിയാണിത്. രണ്ടു തോല്‍വികളും സ്വന്തം നാട്ടിലായിരുന്നു. ഇന്ത്യയുടെയും ശ്രീലങ്കയുടെയും സാധ്യതകൾ.

9 മത്സരങ്ങളില്‍ നാലു തോല്‍വിയും നാലു ജയവും ഒരു സമനിലയും അടക്കം 52 പോയിന്‍റും 48.15 പോയിന്‍റ് ശതമാനവുമായി ഇന്ത്യ പോയിന്‍റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഗാലെയിൽ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ഒന്നാം ടെസ്റ്റ് ജയിച്ചാൽ ഇന്ത്യയുടെ പോയിന്‍റ് ശതമാനം 53.33 ആയി ഉയരുങ്കിലും അഞ്ചാം സ്ഥാനം മാറ്റമില്ലാതെ തുടരും. മറുവശത്ത്, ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ വിജയിച്ചാൽ ശ്രീലങ്കയ്ക്ക് ഇന്ത്യയെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് (53.33 ) കുതിക്കാം. ഇതോടെ ഇന്ത്യ ആറാം സ്ഥാനത്തേക്ക് തള്ളപ്പെടും. ഇനി ഗാലെ ടെസ്റ്റ് സമനിലയിൽ അവസാനിച്ചാൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തും തുടരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ ആവേശക്കടലായി ആലപ്പി റിപ്പിൾസ് ‌ടീം ലോഞ്ച്; ജേഴ്സി പുറത്തിറക്കി നടൻ നരേൻ
ഓസീസ് വമ്പൊടിച്ച് ബംഗ്ലാദേശ്; ഏഷ്യൻ ടീമുകളിൽ ഇന്ത്യക്കും പാകിസ്ഥാനും ശ്രീലങ്കക്കും പോലുമില്ലാത്ത അപൂർവ നേട്ടം