'പൊന്മുട്ടയിടുന്ന താറാവിനെ സൂക്ഷിച്ചുപയോ​ഗിക്കണം, ദീർഘകാല കരിയറിനെ ബാധിക്കരുത്'; സൂര്യവൻഷിയെ അമിത ഭാരമേൽപ്പിക്കരുതെന്ന് മുൻ പരിശീലകൻ

Published : Jan 17, 2026, 08:35 AM IST
VAIBHAV SURYAVANSHI

Synopsis

യുവതാരം വൈഭവ് സൂര്യവന്‍ഷിയെ അമിതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ പരിശീലകൻ ഡബ്ല്യു വി രാമൻ. അണ്ടർ 19 തലത്തിൽ കളിപ്പിക്കുന്നത് സൂര്യവംഷിയുടെ ദീർഘകാല കരിയറിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ: ഇന്ത്യയുടെ പുത്തൻ താരോദയം വൈഭവ് സൂര്യവന്‍ഷിയെ സൂക്ഷിച്ച് ഉപയോ​ഗിക്കണമെന്ന് മുൻ ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ ഡബ്ല്യു വി രാമൻ. അണ്ടർ 19 ലോകകപ്പ് ടീമിൽ വൈഭവ് കളിച്ചതിന് പിന്നാലെയാണ് മുൻ പരിശീലകന്റെ മുന്നറിയിപ്പ്. വൈഭവിനെ ഉപയോ​ഗിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും വലിയ പദ്ധതി മനസ്സിൽ വച്ചില്ലെങ്കിൽ യുവതാരത്തിന്റെ ദീർഘകാല കരിയറിന് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബുലവായോയിലെ ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ യുഎസ്എയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ അണ്ടർ 19 ലോകകപ്പ് വിജയത്തോടെ തുടക്കം കുറിച്ച അതേ ദിവസമായിരുന്നു രാമന്റെ പരാമർശം. ആയുഷ് മാത്രെയുടെ നേതൃത്വത്തിൽ ഇന്ത്യ ഗ്രൂപ്പ് ബിയിൽ മുന്നിലെത്തി.

കഴിഞ്ഞ ഒരു വർഷമായി ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് സൂര്യവന്‍ഷി. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ശേഷം, ടൂർണമെന്റിന്റെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി താരം മാറി. തുടർന്ന് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ പര്യടനങ്ങളിൽ റൺവേട്ട നടത്തിയ ഇടംകൈയ്യൻ, റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമിലും അം​ഗമായി. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, സൂര്യവന്‍ഷിയുടെ ദ്രുതഗതിയിലുള്ള ഉയർച്ച ശ്രദ്ധാപൂർവം ഉപയോ​ഗിക്കണമെന്ന് രാമൻ പറഞ്ഞു.

അണ്ടർ 19 ലെവലിൽ അവനെ കളിക്കാൻ വിടുന്നത് അവന്റെ വളർച്ചയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. അവൻ മത്സരങ്ങൾ ജയിച്ചേക്കാം എന്നതിൽ സംശയമില്ല, പക്ഷേ അത് എല്ലായ്പ്പോഴും വലിയ ക്യാൻവാസിൽ നമ്മൾ ചിന്തിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. യുഎസ്എയ്‌ക്കെതിരായ മത്സരത്തിൽ വൈഭവ് ഫോമിലെത്തിയില്ല. നാല് പന്ത് മാത്രമേ നേരിട്ടുള്ളൂ. സന്നാഹ മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ 50 പന്തിൽ നിന്ന് 96 റൺസ് നേടി വൈഭവ് തിളങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

285 പന്തെറിഞ്ഞിട്ട് കിട്ടിയത് മൂന്ന് വിക്കറ്റ് മാത്രം! ബുമ്രയില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിങ് ദുർബലമോ?
'ബ്രെയിൻ ട്യൂമറാണെന്ന് കരുതി, കാശില്ലാത്തത് കൊണ്ട് ആശുപത്രിയിൽ പോയില്ല, പകരം ക്രിക്കറ്റ് ഉപേക്ഷിച്ചു', ഇന്ന് കേരള സ്ട്രൈക്കേർസിൽ: അഖിൽ മാരാർ