റെക്കോര്‍ഡ് സെഞ്ചുറിയില്‍ സാക്ഷാല്‍ ബ്രാഡ്മാനെയും സച്ചിനെയും പിന്നിലാക്കി യശസ്വി ജയ്സ്വാള്‍

Published : Oct 10, 2025, 08:40 PM IST
Yashasvi Jaiswal century Record

Synopsis

നേടിയ സെഞ്ചുറികളില്‍ 71.4 ശതമാനവും ഡാഡി ‘ഹണ്ട്രഡ് ആക്കി’ മാറ്റാന്‍ ജയ്സ്വാളിനായി. അതായത് ജയ്സ്വാള്‍ സെഞ്ചുറി നേടിയാല്‍ അത് വെറും സെഞ്ചുറി മാത്രമാവില്ലെന്ന് ചുരുക്കം.

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം അപരാജിത സെഞ്ചുറിയുമായി ക്രീസിലുള്ള ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. കരിയറിലെ ഏഴാം സെഞ്ചുറി നേടിയ ആദ്യ ദിനം 173 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ജയ്സ്വാള്‍ കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ചുറിയാണ് ലക്ഷ്യമിടുന്നത്. കരിയറില്‍ ഇതുവരെ നേടിയ ഏഴ് ടെസ്റ്റ് സെഞ്ചുറികളില്‍ അഞ്ചും 150ന് മുകളിലെത്തിക്കാനായി എന്നതാണ് ജയ്സ്വാളിന്‍റെ നേട്ടം.

അതായത് നേടിയ സെഞ്ചുറികളില്‍ 71.4 ശതമാനവും ഡാഡി ‘ഹണ്ട്രഡ് ആക്കി’ മാറ്റാന്‍ ജയ്സ്വാളിനായി.ജയ്സ്വാള്‍ സെഞ്ചുറി നേടിയാല്‍ അത് വെറും സെഞ്ചുറി മാത്രമാവില്ലെന്ന് ചുരുക്കം. സെഞ്ചുറികളെ വലിയ സെഞ്ചുറികളാക്കി മാറ്റുന്നതില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ പോലും നിലവില്‍ ജയ്സ്വാളിന് പിന്നിലാണ്. 29 സെഞ്ചുറികള്‍ നേടിയ ബ്രാഡ്മാന്‍ അതില്‍ 18ഉം 150ന് മുകളിലേക്ക് എത്തിച്ചപ്പോള്‍ കണ്‍വേര്‍ഷൻ റേറ്റ് 62.10 ശതമാനാണ്.

ഡാഡി ഹണ്ട്രഡ്

എന്നാല്‍ ഇതുവരെ ഏഴ് സെഞ്ചുറികള്‍ നേടിയ ജയ്സ്വാള്‍ അതില്‍ അഞ്ചിലും 150ന് മുകളിൽ സ്കോര്‍ ചെയ്ത് കണ്‍വേര്‍ഷൻ റേറ്റില്‍(71.40%) ബ്രാഡ്മാനെ പിന്നിലാക്കി. വീരേന്ദര്‍ സെവാഗാണ് സെഞ്ചുറികളെ വലി സെഞ്ചുറികളാക്കുന്നതില്‍ മൂന്നാമത്. സെവാഗ് നേടിയ 23 ടെസ്റ്റ് സെഞ്ചുറികളില്‍ 60.90 ശതമാനവും 150ന് മുകളില്‍ സ്കോര്‍ ചെയ്തവയാണ്. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ(55.90%), ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര(50%), ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(39.20) എന്നിവരാണ് ഈ പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സച്ചിന്‍ നേടിയ 51 ടെസ്റ്റ് സെഞ്ചുറികളില്‍ 20 എണ്ണം 150ന് മുകളില്‍ സ്കോര്‍ ചെയ്തതാണെങ്കിലും സെഞ്ചുറികളെ വലിയ സെഞ്ചുറികളാക്കുന്നതില്‍ സച്ചിനും ജയ്സ്വാളിന് പിന്നിലാണെന്നാണ് കണക്കുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല
ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്