ശ്രേയസും സൂര്യകുമാറുമില്ല, ഷാര്‍ദ്ദുല്‍ താക്കൂര്‍ നായകന്‍, രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു

Published : Oct 10, 2025, 07:23 PM IST
Shreyas Iyer

Synopsis

ഇന്ത്യൻ താരങ്ങളായ സര്‍ഫറാസ് ഖാന്‍, ഓള്‍ റൗണ്ടര്‍ ശിവം ദുബെ മുഷീര്‍ ഖാന്‍ എന്നിവരും മുംബൈയുടെ 16 അംഗ ടീമിലിടം നേടി.

മുംബൈ: രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച അജിങ്ക്യാ രഹാനെ നായകസ്ഥാനം ഒഴിഞ്ഞതോടെ ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂറാണ് മുംബൈയുടെ പുതിയ നായകന്‍. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും 36കാരനായ രഹാനെയും ടീമിലുണ്ട്. ഈ മാസം 15 മുതല്‍ ജമ്മു കശ്മീരിനെതിരെ ആണ് രഞ്ജി ട്രോഫിയില്‍ മുംബൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ ജമ്മു കശ്മീരിനോട് മുംബൈ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു.

ഇന്ത്യൻ താരങ്ങളായ സര്‍ഫറാസ് ഖാന്‍, ഓള്‍ റൗണ്ടര്‍ ശിവം ദുബെ മുഷീര്‍ ഖാന്‍ എന്നിവരും മുംബൈയുടെ 16 അംഗ ടീമിലിടം നേടി. കഴിഞ്ഞ വര്‍ഷം കാറപകടത്തില്‍ പരിക്കേറ്റ മുഷീറിന് സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണറും ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റനുമായ ആയുഷ് മാത്രെയും 16 അംഗ ടീമിലുണ്ട്. റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ബ്രേക്ക് എടുക്കുന്നുവെന്ന് അറിയിച്ച ശ്രേയസ് അയ്യര്‍ ടീമിലില്ല. ഈ സീസണില്‍ മുംബൈ വിട്ട് മഹാരാഷ്ട്രയിലേക്ക് കൂടുമാറിയ പൃഥ്വി ഷായും മുംബൈ നിരയിലില്ല. ശ്രേയസിനൊപ്പം കഴിഞ്ഞ സീസണില്‍ കളിച്ച സൂര്യകുമാര്‍ യാദവിനെയും ടീമിലുള്‍പ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീം: ശാർദുൽ താക്കൂർ (ക്യാപ്റ്റൻ), ആയുഷ് മാത്രെ, ആകാശ് ആനന്ദ്, ഹാർദിക് താമോർ, സിദ്ധേഷ് ലാഡ്, അജിങ്ക്യ രഹാനെ, സർഫറാസ് ഖാൻ, ശിവം ദുബെ, ഷംസ് മുലാനി, തനുഷ് കൊട്ടിയൻ, തുഷാർ ദേശ്പാണ്ഡെ, സിൽവസ്റ്റർ ഡിസൂസ, ഇര്‍ഫാന്‍ ഉമൈര്‍, മുഷീര്‍ ഖാന്‍, അഖില്‍ ഹെര്‍വാഡ്കര്‍, റോയ്‌സ്റ്റണ്‍ ഡയസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍