ഞാന്‍ ധോണിയുടെ ആരാധകന്‍; വിമര്‍ശനങ്ങളില്‍ നിന്ന് യു ടേണെടുത്ത് യോഗ്‌രാജ് സിങ്

Published : Jul 25, 2019, 05:59 PM ISTUpdated : Jul 25, 2019, 06:41 PM IST
ഞാന്‍ ധോണിയുടെ ആരാധകന്‍; വിമര്‍ശനങ്ങളില്‍ നിന്ന് യു ടേണെടുത്ത് യോഗ്‌രാജ് സിങ്

Synopsis

ഇന്ത്യന്‍ വിക്കറ്റ് എം എസ് ധോണിയുടെ വിമര്‍ശകരില്‍ ഒരാളാണ് യുവരാജ് സിങ്ങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങ്. യുവരാജ്, ഗൗതം ഗംഭീര്‍, വിരേന്ദര്‍ സെവാഗ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിതിന് പിന്നില്‍ ധോണിയാണെന്ന് അദ്ദേഹം മുമ്പ് ആരോപിച്ചിരുന്നു

ചണ്ഡീഗഡ്: ഇന്ത്യന്‍ വിക്കറ്റ് എം എസ് ധോണിയുടെ വിമര്‍ശകരില്‍ ഒരാളാണ് യുവരാജ് സിങ്ങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങ്. യുവരാജ്, ഗൗതം ഗംഭീര്‍, വിരേന്ദര്‍ സെവാഗ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിതിന് പിന്നില്‍ ധോണിയാണെന്ന് അദ്ദേഹം മുമ്പ് ആരോപിച്ചിരുന്നു. പിന്നാലെ 2015, 2019 ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്കും കാരണം ധോണിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ധോണിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് യോഗ്‌രാജ് സിങ്.

ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്ക് കാരണം ധോണിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്ന് യോഗ്‌രാജ് പറഞ്ഞു. മാത്രമല്ല, ഞാന്‍ ധോണിയുടെ കടുത്ത ആരാധകനാണെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. 

അദ്ദേഹം തുടര്‍ന്നു... ''ധോണി ഏറെ നാളുകളായി രാജ്യത്തിന്റെ സേവകനാണ്. ഇതിഹാസമാണ് അദ്ദേഹം. ഞാന്‍ ധോണിയുടെ ആരാധകനാണ്. അദ്ദേഹം കളിക്കുന്ന ശൈലി, ടീമിനെ നയിക്കുന്ന വഴി, മത്സരത്തിനിടെ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം ടീമിന് ഗുണം മാത്രമെ ചെയ്തിട്ടുള്ളൂ.'' ന്യൂസ് 24 സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ അടുത്ത പരിശീലനായി മുന്‍ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്ത്രിയുടെ പേര് നിര്‍ദേശിച്ച് മുന്‍താരം
ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല