
മുംബൈ: എല്ലാ ഫോര്‍മാറ്റിലും ഒരേ താരങ്ങളെ അണിനിരത്തേണ്ട സമയമാണിത് എന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. താരങ്ങളുടെ ആത്മവിശ്വാസവും താളവും നിലനിര്‍ത്താന്‍ ഇത് സഹായകമാകും എന്നായിരുന്നു ദാദയുടെ വിലയിരുത്തല്‍.
എന്നാല്‍ ദാദയുടെ അഭിപ്രായത്തോട് വിയോജിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരമായ വിനോദ് കാംബ്ലി. ഫോര്‍മാറ്റുകള്‍ക്ക് ഉചിതമായ താരങ്ങളെ കണ്ടെത്തുകയാണ് വേണ്ടതെന്ന് ഗാംഗുലിക്ക് മറുപടിയായി കാംബ്ലി ട്വീറ്റ് ചെയ്തു. ഇത് ടീമിന് ഗുണകരമാകുമെന്ന് ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും ചൂണ്ടിക്കാട്ടി കാംബ്ലി കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിലും പരിമിത ഓവര്‍ ഫോര്‍മാറ്റുകളിലും രണ്ട് നായകന്‍മാര്‍ക്ക് കീഴിലാണ് ഓസീസ് കളിക്കുന്നത്.
''ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കാനാവുന്ന താരങ്ങള്‍ വിന്‍ഡീസിലേക്കുള്ള ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ ഏകദിന ടീമില്‍ ശുഭ്മാന്‍ ഗില്ലിനേയും അജിങ്ക്യ രഹാനെയേയും ഒഴിവാക്കിയത് അത്ഭുതപ്പെടുത്തുന്നു-'' എന്നും ദാദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിരാട് കോലി, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമിലും ഉള്‍പ്പെട്ട താരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!