ബലാത്സംഗ കേസില്‍ യുവ ക്രിക്കറ്റര്‍ക്ക് അഞ്ച് വര്‍ഷം തടവ്

By Web TeamFirst Published Apr 30, 2019, 11:13 PM IST
Highlights

ബലാത്സംഗ കേസില്‍ ഓസ്‌ട്രേലിയന്‍ യുവ ക്രിക്കറ്റര്‍ക്ക് അഞ്ച് വര്‍ഷം തടവ്. ഇംഗ്ലീഷ് കൗണ്ടിയില്‍ വോര്‍ക്‌ഷെയറിന് വേണ്ടി കളിക്കുന്ന 23കാരന്‍ പേസര്‍ അലക്‌സ് ഹെപ്‌ബേണിനാണ് ശിക്ഷ വിധിച്ചത്. ദീര്‍ഘകാലമായി കോടതിയിലായിരുന്ന കേസിന് ഇന്നാണ് വിധി വന്നത്.

ലണ്ടന്‍: ബലാത്സംഗ കേസില്‍ ഓസ്‌ട്രേലിയന്‍ യുവ ക്രിക്കറ്റര്‍ക്ക് അഞ്ച് വര്‍ഷം തടവ്. ഇംഗ്ലീഷ് കൗണ്ടിയില്‍ വോര്‍ക്‌ഷെയറിന് വേണ്ടി കളിക്കുന്ന 23കാരന്‍ പേസര്‍ അലക്‌സ് ഹെപ്‌ബേണിനാണ് ശിക്ഷ വിധിച്ചത്. ദീര്‍ഘകാലമായി കോടതിയിലായിരുന്ന കേസിന് ഇന്നാണ് വിധി വന്നത്. ഉറങ്ങി കിടക്കുന്ന യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് താരത്തിനെതിരായി ഉണ്ടായിരുന്ന ആരോപണം.

പൊതുസമ്മതത്തോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് താരം കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വാദം കൂടി കേട്ടതോടെ ഹെപ്‌ബേണ്‍ കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം താരം അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. 

2017ലാണ് കേസിനാസ്പദമായ സംഭവം. യുവതി വിശ്രമിക്കുന്നതിടെ താരം മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. യുവതി ലൈംഗീക ബന്ധത്തിന് സമ്മതിച്ചുവെന്നും എന്നെ ചുംബിച്ചുവെന്നും താരം പറഞ്ഞു. എന്നാല്‍ യുവതിയുടെ വാക്കുകള്‍ കേട്ട ശേഷം കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.

click me!