
കറാച്ചി: ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി മുന്‍ താരം യൂനിസ് ഖാനെ നയമിച്ചു. ഇതോടൊപ്പം മുഷ്താഖ് അഹമ്മദ് സ്പിന്‍ ബൗളിങ് കോച്ചായും ടീമിനൊപ്പമുണ്ടാവും. ടീമിന്റെ മെന്ററും മുഷ്താഖ് അഹമ്മദാണ്. മൂന്ന് വീതം ടെസ്റ്റും ടി2 മത്സരങ്ങളുമാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടില്‍ കളിക്കുക. ആഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തിലാണ് പരമ്പര.
പുതിയ നിയമനങ്ങള്‍ കോച്ച് മിസ്ബ ഉള്‍ ഹഖ്, പേസ് ബൗളിങ് വകുപ്പിന്റെ പരിശീലകനായ വഖാര്‍ യൂനിസ് എന്നിവര്‍ക്ക് ജോലി എളുപ്പമാക്കും. പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് യൂനിസ്. 118 ടെസ്റ്റുകളില്‍ നിന്ന് 10,099 റണ്‍സാണ് യൂനിസ് നേടിയത്. 2017ലാണ് യൂനിസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!