
മുംബൈ: ഐപിഎല്ലില്‍(IPL 2022) വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സ്(RR) സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍(Yuzvendra Chahal) അപൂര്‍വനേട്ടത്തിനരികെ. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍(IND vs SA) രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ചാഹലിന്‍റെ പേരിലാവും.
നിലവില്‍ 274 വിക്കറ്റുള്ള ചാഹല്‍ 276 വിക്കറ്റുള്ള അശ്വിനെയാണ്(R Ashwin) മറികടക്കുക. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഈ പരമ്പരയില്‍ തന്നെ മികച്ച ഫോമിലുള്ള ചാഹല്‍ അശ്വിനെ മറികടന്ന് അപൂര്‍വനേ്ടം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അരങ്ങേറുമോ ഉമ്രാന്‍ മാലിക്; വമ്പന്‍ പ്രസ്‌താവനയുമായി ദ്രാവിഡ്
ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തവരുടെ പട്ടികയില്‍ ചാഹല്‍ നിലവില്‍ പതിനെട്ടാം സ്ഥാനത്താണ്. 532 മത്സരങ്ങളില്‍ നിന്ന് 582 വിക്കറ്റാണ് ബ്രാവോയുടെ പേരിലുള്ളത് ചാഹല്‍ 242 മത്സരങ്ങളില്‍ നിന്നാണ് 274 വിക്കറ്റെടുത്തത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ച അശ്വിനാകട്ടെ 282 മത്സരങ്ങളില്‍ നിന്നാണ് 276 വിക്കറ്റെടുത്തത്.
ടി20 ക്രിക്കറ്റില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാനും ചാഹലിനായിട്ടുണ്ട്. ഐപിഎല്ലില്‍ 17 മത്സരങ്ങളില്‍ 27 വിക്കറ്റുമായാണ് ചാഹല്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്. ഐപിഎല്ലിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും ഹാട്രിക്കും സ്വന്തമാക്കാനും ചാഹലിന് ഇത്തവണയായിരുന്നു.
കരുതുംപോലെ വഖാര്‍ യൂനിസ് അല്ല; തന്‍റെ മാതൃക ആരൊക്കെയെന്ന് വ്യക്തമാക്കി ഉമ്രാന്‍ മാലിക്
ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് പിയൂഷ് ചൗളയാണ്. 256 മത്സരങ്ങളില്‍ ചൗള 270 വിക്കറ്റ് വീഴ്ത്തി. അമിത് മിശ്ര(236 മത്സരങ്ങളില്‍ 262 വിക്കറ്റ്), ജസ്പ്രീത് ബുമ്ര(207 മത്സരങ്ങളില്‍ 253 വിക്കറ്റ്) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.
രാജ്യാന്തര ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറെന്ന റെക്കോര്‍ഡും നിലവില്‍ ചാഹലിന്‍റെ പേരിലാണ്. 54 മത്സരങ്ങളില്‍ 68 വിക്കറ്റ്. 67 വിക്കറ്റെടുത്ത ബുമ്രയാണ് രണ്ടാം സ്ഥാനത്ത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!