ധനശ്രീയുമായി വേര്‍പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ചാഹല്‍

Published : Sep 15, 2022, 03:17 PM IST
 ധനശ്രീയുമായി  വേര്‍പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ചാഹല്‍

Synopsis

എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മറ്റൊരു സ്റ്റോറിയിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വിസിക്കരുതെന്ന് ചാഹല്‍ അന്നേ വ്യക്തമാക്കിയിരുന്നെങ്കിലും ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. കഴിഞ്ഞ ദിവസം ധനശ്രീ ശസ്ത്രക്രിയക്ക് വിധേയയാതിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിലും ചാഹലിനെ കാണാനില്ലായിരുന്നു.

ബെംഗലൂരു: ഭാര്യ ധനശ്രീ വര്‍മയുമായി വേര്‍പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലൂടെയാണ് ചാഹല്‍ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചത്. ഹിന്ദി ഗാനത്തിന്‍റെ അകമ്പടിയോടെയുള്ള ധനശ്രീയുമായുള്ള അവധിക്കാലത്തെ ആഘോഷ വീഡിയോ റീല്‍ പങ്കുവെച്ച ചാഹല്‍ “My Strongest woman is my strength  എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാില്‍ റീലുകളിലൂടെയും ഡാന്‍സ് വീഡിയോകളിലൂടെയും ചാഹലും ധനശ്രീയും സജീവമാണ്. എന്നാല്‍ അടുത്തിടെ തന്‍റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്ന് പേരിനൊപ്പമുള്ള ചാഹലിന്‍റെ പേര് ധനശ്രീ നീക്കിയതാണ് ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തി പിരിയുകയാണെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.  ഇതിന് പിന്നാലെ പുതിയ ജീവിതം ആരംഭിക്കുന്നുവെന്ന യുസ്‌വേന്ദ്ര ചാഹലിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കൂടി വന്നതോടെ ആരാധകര്‍ അക്കാര്യം ഉറപ്പിക്കുകയായിരുന്നു.

ടി20 ലോകകപ്പ്: രാഹുല്‍ അല്ല രോഹിത്തിനൊപ്പം ഓപ്പണറാവേണ്ടതെന്ന് പാര്‍ഥിവ് പട്ടേല്‍

എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മറ്റൊരു സ്റ്റോറിയിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വിസിക്കരുതെന്ന് ചാഹല്‍ അന്നേ വ്യക്തമാക്കിയിരുന്നെങ്കിലും ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. കഴിഞ്ഞ ദിവസം ധനശ്രീ ശസ്ത്രക്രിയക്ക് വിധേയയാതിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിലും ചാഹലിനെ കാണാനില്ലായിരുന്നു.

2020ലാണ് യുട്യൂബര്‍ കൂടിയായ ധനശ്രീയും ചാഹലും തമ്മില്‍ വിവാഹിതരായത്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പവും ഐപിഎല്‍ താരങ്ങള്‍ക്കൊപ്പവുമെല്ലാം പതിവായി റീലുകള്‍ ചെയ്ത് ഇരുവരും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയരാണ്. ഇന്ത്യക്കായി 66 ടി20 മത്സരങ്ങളില്‍ 83 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ചാഹലിന് ഏഷ്യാ കപ്പില്‍ കാര്യമായി തിളങ്ങാനായിരുന്നില്ല. എങ്കിലും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് സ്പിന്നറായി ചാഹല്‍ ഇടം നേടിയിരുന്നു. ആര്‍ അശ്വിനാണ് ചാഹലിനൊപ്പം ലോകകപ്പ് ടീമിലിടം നേടിയ രണ്ടാമത്തെ സ്പിന്നര്‍.

ടി20 ലോകകപ്പ്: അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യാ കപ്പ് കളിച്ച ടീമില്‍ അഞ്ച് മാറ്റങ്ങള്‍

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്കായി കളിച്ചത് 12 ഏകദിനങ്ങള്‍, 9 ടി20, എന്നിട്ടും അണ്‍ ക്യാപ്‌ഡ് കളിക്കാരനായി ഐപിഎല്‍ ലേലത്തിന് ഇന്ത്യൻ താരം
പകരക്കാരെല്ലാം പരാജയപ്പെടുന്നു, എന്നിട്ടും അവസരമില്ല; സഞ്ജു സാംസണ്‍ ഇനി എന്ത് ചെയ്യണം?