Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യാ കപ്പ് കളിച്ച ടീമില്‍ അഞ്ച് മാറ്റങ്ങള്‍

കഴിഞ്ഞ ആഴ്ച സമാപിച്ച ഏഷ്യാ കപ്പില്‍ കളിച്ച ഭൂരിഭാഗം താരങ്ങളും അഫ്ഗാന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഏഷ്യാ കപ്പ് ടീമിലുണ്ടായിരുന്ന സമീയുള്ള ഷെന്‍വാരി, ഹഷ്മത്തുള്ള ഷാഹിദി, അഫ്സര്‍ സാസായി, കരീം ജന്നത്, നൂര്‍ അഹമ്മദ് എന്നിവര്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. മധ്യനിര ബാറ്ററായ ദാര്‍വിഷ് റസൂലി, ലെഗ് സ്പിന്‍ ഓള്‍ റൗണ്ടര്‍ ക്വായിസ് അഹമ്മദ്, വലം കൈയന്‍ പേസര്‍ സലീം സാഫി എന്നിവര്‍ ടീമിലെത്തി.

T20 World Cup: Afghanistan announced its 15-member squad
Author
First Published Sep 15, 2022, 2:44 PM IST

കാബൂള്‍: അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് നബി തന്നെയാണ് നായകന്‍. നജീബുള്ള സര്‍ദ്രാാനാണ് വൈസ് ക്യാപ്റ്റന്‍. 15 അംഗ ടീമിന് പുറെ നാല് റിസര്‍വ് താരങ്ങളെയും അഫ്ഗാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച സമാപിച്ച ഏഷ്യാ കപ്പില്‍ കളിച്ച ഭൂരിഭാഗം താരങ്ങളും അഫ്ഗാന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഏഷ്യാ കപ്പ് ടീമിലുണ്ടായിരുന്ന സമീയുള്ള ഷെന്‍വാരി, ഹഷ്മത്തുള്ള ഷാഹിദി, അഫ്സര്‍ സാസായി, കരീം ജന്നത്, നൂര്‍ അഹമ്മദ് എന്നിവര്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. മധ്യനിര ബാറ്ററായ ദാര്‍വിഷ് റസൂലി, ലെഗ് സ്പിന്‍ ഓള്‍ റൗണ്ടര്‍ ക്വായിസ് അഹമ്മദ്, വലം കൈയന്‍ പേസര്‍ സലീം സാഫി എന്നിവര്‍ ടീമിലെത്തി.

ഏഷ്യാ കപ്പ്: ശ്രീലങ്കക്കെതിരായ പാക്കിസ്ഥാന്‍റെ തോല്‍വി മതിമറന്ന് ആഷോഷിച്ച് അഫ്ഗാന്‍

സ്പിന്നര്‍മാരായി റാഷിദ് ഖാനും മുജീബ് ഫര്‍ റഹ്മാനും ക്യാപ്റ്റന്‍ മുഹമ്മദ് നബിയുമാണ് ടീമിലുള്ളത്. പേസര്‍മാരായി ഏഷ്യാ കപ്പില്‍ കളിച്ച ഫസലുള്ള ഫാറൂഖിയും ഫരീദ് അഹമ്മദ് മാലിക്കും സ്ഥാനം നിലനിര്‍ത്തി. ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെയും ബംഗ്ലാദേശിനെയും തോല്‍പ്പിച്ച അഫ്ഗാന്‍ പാക്കിസ്ഥാനെതിരെ ജയത്തിനരികെ എത്തിയിരുന്നു. അവസാന ഓവറില്‍ നസീം ഷാ നടത്തിയ അത്ഭുത പ്രകടനമാണ് അഫ്ഗാനെതിരായ പാക്കിസ്ഥാന്‍റെ തോല്‍വി ഒഴിവാക്കിയത്.

ഏഷ്യാ കപ്പ്: ഇന്ത്യയെയും അഫ്ഗാനെയും പുറത്താക്കിയ രണ്ട് സിക്സറുകള്‍ പറത്തിയ ആ ബാറ്റ് നസീം ഷാ ലേലം ചെയ്യുന്നു

ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് അഫ്ഗാന്‍. 22ന പെര്‍ത്തില്‍ ഇംഗ്ലണ്ടിനെതിരെ ആണ് അഫ്ഗാന്‍റെ ആദ്യ മത്സരം.

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീം: Mohammad Nabi (C), Najibullah Zadran (VC), Rahmanullah Gurbaz (WK), Azmatullah Omarzai, Darwish Rasooli, Farid Ahmad Malik, Fazal Haq Farooqi, Hazratullah Zazai, Ibrahim Zadran, Mujib ur Rahman, Naveen ul Haq, Qais Ahmad, Rashid Khan, Salim Safi and Usman Ghani.

റിസര്‍വ് താരങ്ങള്‍: Afsar Zazai, Sharafuddin Ashraf, Rahmat Shah,Gulbadin Naib

Follow Us:
Download App:
  • android
  • ios