ബുമ്രയെ പിന്തള്ളി; അടിവാങ്ങിയെങ്കിലും ടി20 കരിയറില്‍ നാഴികക്കല്ല് പിന്നിട്ട് ചാഹല്‍

By Web TeamFirst Published Mar 13, 2021, 5:23 PM IST
Highlights

ഇംഗ്ലണ്ടിനെതിരെ ഒരു വിക്കറ്റ് നേട്ടത്തോടെ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി ചാഹല്‍. പേസര്‍ ജസ്പ്രീത് ബുമ്രയെയാണ് ചാഹല്‍ പിന്തള്ളിയത്.

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിലെ തേടി ഒരു നേട്ടമെത്തി. ഇംഗ്ലണ്ടിനെതിരെ ഒരു വിക്കറ്റ് നേട്ടത്തോടെ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി ചാഹല്‍. പേസര്‍ ജസ്പ്രീത് ബുമ്രയെയാണ് ചാഹല്‍ പിന്തള്ളിയത്.

ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലറെ പുറത്താക്കിയതോടെ ടി20 ക്രിക്കറ്റില്‍ 60 വിക്കറ്റായി ചാഹലിന്. 46ാം മത്സരം കളിക്കുന്ന ഹരിനായക്കാരന്‍ ബുമ്രയുടെ 59 വിക്കറ്റ് നേട്ടമാണ് പിന്തള്ളിയത്. 50 മത്സരങ്ങളില്‍ നിന്നാണ് ബുമ്ര 59 വിക്കറ്റ് വീഴ്ത്തിയത്. അന്താരഷ്ട്ര കരിയറില്‍ 100-ാമത്തെ മത്സരം കൂടിയായിരുന്നു കഴിഞ്ഞ ദിവസത്തെ ടി20.

2016ല്‍ സിംബാബ്‌വെയ്‌ക്കെതിരെയാണ് ചാഹല്‍ ടി20 ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ഇന്ത്യക്കായി 54 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ചാഹല്‍ 92 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഇന്നലെ നാല് ഓവര്‍ പൂര്‍ത്തിയാക്കിയ ചാഹല്‍ 44 റണ്‍സും വിട്ടുകൊടുത്തിരുന്നു. 

മത്സരത്തില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ഇംഗ്ലണ്ട് 27 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.

click me!