
മുംബൈ: ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ജന്‍മദിനാശംസക്ക് മറുപടിയുമായി സഹീര്‍ ഖാന്‍. സഹീറിന്റെ 41-ാം പിറന്നാളിന് ഹാര്‍ദ്ദിക് ആശംസയറിയിച്ച് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു
പിറന്നാള്‍ ആശംസകള്‍ സഹീര്‍... ഞാന്‍ ചെയ്‌തതുപോലെ ബൗണ്ടറിക്ക് പുറത്തേക്കടിക്കാന്‍ താങ്കള്‍ക്കും കഴിയുമെന്നാണ് വിശ്വാസം- ഇതായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ട്വീറ്റ്. ആഭ്യന്തര ക്രിക്കറ്റിലെ ഒരു മത്സരത്തില്‍ സഹീറിനെ ബൗണ്ടറി പായിക്കുന്ന വീഡിയോ സഹിതമായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്.
എന്നാല്‍ ഇതിനു പിന്നാലെ പാണ്ഡ്യയുടെ ആശംസ ഇന്ത്യകണ്ട എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായ സഹീര്‍ ഖാനെ അപമാനിക്കുന്നതാണ് എന്ന വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. പാണ്ഡ്യയുടെ ട്വീറ്റിന് ആരാധകര്‍ രൂക്ഷമായി മറുപടി നല്‍ക്കിത്തുടങ്ങിയതോടെയാണ് സഹീര്‍ തന്നെ പാണ്ഡ്യക്ക് മറുപടിയുമായി രംഗത്തെത്തിയത്.
ആശംസകള്‍ക്ക് നന്ദി, എന്റെ ബാറ്റിംഗ് മികവ് താങ്കളുടെ അത്രയും പോരായിരിക്കാം. എന്നാല്‍ എന്റെ ജന്മദിനം ആ മത്സരത്തില്‍ താങ്കള്‍ നേരിട്ട അടുത്ത പന്തിനോളം മികച്ചതായിരുന്നു എന്നായിരുന്നു സഹീറിന്റെ മറുപടി.
Also read: സഹീര്‍ ഖാനെ അപമാനിച്ചെന്ന് ആരാധകര്‍; ഹാര്‍ദിക് പാണ്ഡ്യക്കെതിരെ പ്രതിഷേധം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!