
ഹരാരെ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീമിനെ റെഗിസ് ചകാബ്വ നയിക്കും. പരിക്കിനെ തുടര്‍ന്ന് പരമ്പര നഷ്ടമായ ക്രെയ്ഗ് ഇര്‍വിന് പകരമാണ് ചകാബ്വ എത്തുന്നത്. 17 അംഗ ടീമിനെയാണ് സിംബാബ്‌വെ പ്രഖ്യാപിച്ചത്. ഈമാസം 18നാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് മൂന്ന് മത്സരങ്ങളും നടക്കുക. രണ്ടാം ഏകദിനം 20നും മൂന്നാം മത്സരം 22നും നടക്കും. എല്ലാ മത്സരവും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ആരംഭിക്കുക. പരിക്ക് കാരണം ബ്ലെസിംഗ് മുസറബാനി, ടെന്‍ഡൈ ചടാര, വെല്ലിംഗ്ടണ്‍ മസകാഡ്‌സ എന്നിവരില്ലാതെയാണ് സിംബാബ്‌വെ ഇറങ്ങുക.
സിംബാബ്‌വെ ടീം: റ്യാന്‍ ബേള്‍, റെഗിസ് ചകാബ്വ, തനക ചിവാങ്ക, ബ്രാഡ്‌ലി ഇവാന്‍സ്, ലൂക് ജോങ്‌വെ, ഇന്നസന്റ് കയേ, തകുസ്വാന്‍ഷെ കെയ്റ്റാനോ, ക്ലൈവ് മന്റാന്റെ, വെസ്ലി മധെവേരെ, ടഡിവാന്‍ഷെ മറുമാനി, ജോണ്‍ മസാര, ടോണി മുനോഗ്യ, റിച്ചാര്‍ ഗവാര, വിക്റ്റര്‍ ന്യൂച്ചി, സിക്കന്ദര്‍ റാസ, മില്‍ട്ടണ്‍ ഷുംബ, ഡൊണാള്‍ഡ് ടിരിപാനോ.
നേരത്തെ, ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തിയിരുന്നു. പൂര്‍ണ കായികക്ഷമത വീണ്ടെടുത്ത കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുക. നേരത്തെ, താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ ശിഖര്‍ ധവാന്‍ വൈസ് ക്യാപ്റ്റനാവും. രാഹുലിന്റെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ധവാനായിരുന്നു ഇന്ത്യയെ നയിച്ചത്. ഐപിഎല്ലിന് പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും രാഹുലിനെയാണ് നായകനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പരമ്പരക്ക് തൊട്ടു മുമ്പ് പരിക്കേറ്റതിനാല്‍ രാഹുലിന് പകരം റിഷഭ് പന്തിനെ നായകനാക്കുകയായിരുന്നു.
ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍. ശിഖര്‍ ധവാന്‍, റിതുരാജ് ഗെയ്കവാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!