
റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ സിംബാബ്‌വെയ്ക്ക് 282 റണ്‍സ് വിജയലക്ഷ്യം. റാവല്‍പിണ്ടിയില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. 71 റണ്‍സ് നേടിയ ഹാരിസ് സൊഹൈലാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് 58 റണ്‍സെടുത്തു. ബ്ലസിംഗ് മുസരബനി, ടെന്‍ഡല്‍ ചിസോറൊ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.
ആബിദ് അലി (21), ബാബര്‍ അസം (19), മുഹമ്മദ് റിസ്‌വാന്‍ (14), ഇഫ്തിഖര്‍ അഹമ്മദ് (12), ഫഹീം അഷ്‌റഫ് (23), വഹാബ് റിയാസ് (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇമാദ് വസിം (34), ഷഹീന്‍ അഫ്രീദി (8) എന്നിവര്‍ പുറത്താവാതെ നിന്നു. മറുപടി ബാറ്റിങ് ആരംഭിച്ച സിംബാബ്‌വെയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ബ്രയാന്‍ ചാരി (2)യാണ് മടങ്ങിയത്. ചമു ചിബാബ (0), ക്രെയ്ഗ് എര്‍വിന്‍ (0) എന്നിവരാണ് ക്രീസില്‍. ഷഹീന്‍ അഫ്രീദിക്കാണ് വിക്കറ്റ്.
മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ശേഷം മൂന്ന് ടി20 മത്സരങ്ങളും കളിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!