സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യില്‍ പാകിസ്ഥാനായി അരങ്ങേറ്റത്തിനിറങ്ങിയ 20 വയസുകാരന്‍ പേസറുടെ പന്തിലാണ് ഹെല്‍മറ്റിന്‍റെ പുറംപാളി പൂര്‍ണമായും ഊരിത്തെറിച്ചത്.

ഹരാരേ: ക്രിക്കറ്റ് ലോകത്തെ ആശങ്കയിലാക്കി ഒരിക്കല്‍ കൂടി മരണ ബൗണ്‍സര്‍. സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യില്‍ അന്താരാഷ്‌ട്ര അരങ്ങേറ്റത്തിനിറങ്ങിയ 20 വയസുകാരന്‍ പാക് പേസര്‍ അര്‍ഷാദ് ഇഖ്‌ബാലിന്‍റെ പന്തില്‍ തിനാഷെ കമുന്‍ഹുകാംവെയുടെ ഹെല്‍മറ്റിന്‍റെ പുറംപാളി പൂര്‍ണമായും ഊരിത്തെറിക്കുകയായിരുന്നു. 

ഉടനടി നോണ്‍സ്‌ട്രൈക്കര്‍ മറുമാണിയും പാക് താരങ്ങളും കമുന്‍ഹുകാംവെയുടെ അരികില്‍ ഓടിയെത്തി. ടീം ഫിസിയോ എത്തി താരത്തിന്‍റെ ആരോഗ്യനില പരിശോധിച്ച ശേഷമാണ് മത്സരം പുനരാരംഭിച്ചത്. താരത്തിന് കണ്‍കഷന്‍ പ്രശ്‌നങ്ങളില്ല എന്നാണ് റിപ്പോര്‍ട്ട്. 

Scroll to load tweet…

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 118 റണ്‍സ് നേടി. ഓപ്പണര്‍ തിനാഷെ കമുന്‍ഹുകാംവെ 40 പന്തില്‍ 34 റണ്‍സെടുത്തു. അരങ്ങേറ്റം കളിക്കുന്ന അര്‍ഷാദ് ഇഖ്‌ബാല്‍ നാല് ഓവറില്‍ 16 റണ്‍സിന് ഒരു വിക്കറ്റ് സ്വന്തമാക്കി. പാകിസ്ഥാനായി മുഹമ്മദ് ഹസ്‌നൈനും ഡാനിഷ് അസീസും രണ്ട് വീതവും ഫഹീന്‍ അഷ്‌റഫും ഹാരിസ് റൗഫും ഉസ്‌മാന്‍ ഖാദിറും ഓരോ വിക്കറ്റും നേടി. 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി